??????? ???????? ????????? ???????????? ????????? ????? ???????????????

സഞ്ചാരി കുവൈത്ത് പുതുവര്‍ഷ സഫാരി 

കുവൈത്ത് സിറ്റി: യാത്രാ സ്നേഹികളുടെ ഫേസ്ബുക് കൂട്ടായ്മയായ സഞ്ചാരിയുടെ കുവൈത്തിലെ അംഗങ്ങള്‍ വഫ്രയിലേക്ക് പുതുവര്‍ഷ സഫാരി സംഘടിപ്പിച്ചു. 
പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം എന്ന ലക്ഷ്യവുമായി യാത്രകള്‍ നടത്തുന്ന സഞ്ചാരിയുടെ കുവൈത്തിലെ ഏഴാമത്തെ യാത്രയില്‍ 80ലധികം പേര്‍ പങ്കെടുത്തു. കുവൈത്തിലെ ഏറ്റവും ഉയരംകൂടിയ മരുപ്രദേശമായ മുത്ല റിഡ്ജിലേക്ക് സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നടത്തിയ യാത്രക്കും കുബ്ബാര്‍ ദ്വീപിലേക്ക് നടത്തിയ ബോട്ട് യാത്രക്കും ശേഷമായിരുന്നു വഫ്രയിലേക്കുള്ള യാത്ര. രാജസ്ഥാന്‍ മരുഭൂമിയില്‍ ജലദൗര്‍ലഭ്യം കൊണ്ട് കഷ്ടപ്പെടുന്ന ഗ്രാമീണര്‍ക്ക് കിണര്‍ നിര്‍മിച്ച് കൊടുക്കുന്ന ‘മരുഭൂമിയിലെ നീരുറവയായ്’ പദ്ധതിയാണ് നിലവില്‍ സഞ്ചാരി കുവൈത്ത് ചാപ്റ്റര്‍ ശ്രദ്ധയൂന്നിയിരിക്കുന്നതെന്ന് വഫ്രാ സംഗമത്തിലെ ആമുഖ പ്രസംഗത്തില്‍ അഡ്മിന്‍ ഷാഫിമോന്‍ സൂചിപ്പിച്ചു. 
കണ്‍വീനര്‍ പ്രസൂണ്‍ ഒമാനിലേക്ക് നടത്തുന്ന ക്രോസ്കണ്‍ട്രി ട്രിപ് പ്രഖ്യാപിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയ വിവിധ വിനോദ പരിപാടികള്‍ക്ക് രതീഷ് നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാല്‍മിയ കോഓഡിനേറ്റര്‍ ഷാനവാസ് നന്ദി പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.