ക്നാനായ കള്‍ച്ചറല്‍ അസോ.  ക്രിസ്മസ്–പുതുവത്സരാഘോഷം

കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്-പുതുവത്സരാഘോഷവും ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടത്തി. പ്രസിഡന്‍റ് സിബി ചെറിയാന്‍ മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് ജോസ് പുളിക്കല്‍, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ, ഫാ. മാത്യു കുന്നേല്‍പ്പുരയിടം എന്നിവര്‍ മുഖ്യാതിഥികളായി. പ്രോഗ്രാം കണ്‍വീനര്‍ ബെന്നി ഫിലിപ്പ് നേതൃത്വം നല്‍കി. ബിഷപ് ഫാ. ജോസ് പുളിക്കല്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ബിനീഷ് കന്നുവെട്ടിയേല്‍ വാഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടി.ജി. ഇലവുങ്കല്‍ കണക്കും അവതരിപ്പിച്ചു. 
കെ.കെ.സി.എ വൈസ് പ്രസിഡന്‍റ് ജോസ് ടോം, കെ.സി.വൈ.എല്‍ കണ്‍വീനര്‍ ജിബിന്‍ ജോസഫ്, കെ.കെ.സി.എല്‍ ജോയന്‍റ് കണ്‍വീനര്‍ കുമാരി ആഫ്രിന്‍ ബിജു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്നാനായ കലോത്സവ വിജയികളുടെ വര്‍ണാഭമായ കലാപരിപാടികളും ജോസഫ് കണ്ണങ്കരയുടെ നേതൃത്വത്തില്‍ സ്കിറ്റും ഉണ്ടായിരുന്നു. കെ.കെ.സി.എ പ്രസിഡന്‍റായി ജോബി പുളിക്കോലില്‍, സെക്രട്ടറിയായി ജയേഷ് ഓണശ്ശേരില്‍, ട്രഷററായി മെജിത് ചമ്പക്കര എന്നിവരെ തെരഞ്ഞെടുത്തു. റെജിമോന്‍ കുന്നശ്ശേരില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 1000ത്തില്‍പരം അംഗങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. രാത്രി 10ഓടെ പരിപാടി സമാപിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.