കുവൈത്ത് സിറ്റി: രാജ്യത്ത് മെഡിക്കല്‍ സേവനങ്ങള്‍ക്ക് പകരമായി വിദേശികളില്‍നിന്ന് ഈടാക്കുന്ന ഫീസ് ഫെബ്രുവരി പകുതിയോടെ വര്‍ധിപ്പിക്കും.
വിദേശികളുടെ ആരോഗ്യ സേവന ഫീസില്‍ ഉടന്‍ വര്‍ധയുണ്ടായേക്കുമെന്ന കഴിഞ്ഞദിവസത്തെ പത്ര റിപ്പോര്‍ട്ടിന് ആരോഗ്യമന്ത്രി ജമാല്‍ അല്‍ ഹറബി തന്നെയാണ് സ്ഥിരീകരണം നല്‍കിയത്. അല്‍ റായി പത്രവുമായുള്ള അഭിമുഖത്തിലാണ് അടുത്ത മാസം പാതിയോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് പുതിയ ഫീസ് ഘടന പ്രാബല്യത്തില്‍വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
മന്ത്രാലയത്തിലെ വിവിധ വകുപ്പ് അണ്ടര്‍ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ആഴ്ച വിഷയം ചര്‍ച്ചചെയ്യുകയും തീരുമാനത്തിലത്തെുകയും ചെയ്തിട്ടുണ്ട്. വിദേശികളില്‍നിന്ന് ഇപ്പോള്‍ ഈടാക്കുന്ന ഫീസ് ഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍വന്നതാണ്.
ചിലതരം ലബോറട്ടറി പരിശോധനകളുടെയും സ്കാനിങ്, എക്സ്റേ എന്നിവയുടെയും ചെലവ് വളരെ കൂടിയിട്ടും പഴയ ഫീസ് തന്നെയാണ് വിദേശികളില്‍നിന്ന് ഈടാക്കുന്നത്. നിലവിലെ ഫീസില്‍ 15-20 ശതമാനത്തിന്‍െറ വര്‍ധനവരുത്താനാണ് തീരുമാനം. മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ ആധാരമാക്കുക.
അതേസമയം, ഏത് സേവനങ്ങള്‍ക്കായാലും സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസിലും കുറവായിരിക്കും സര്‍ക്കാര്‍ ആശുപത്രികളിലെ ഫീസ് ഘടനയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.