സെന്‍റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവക ദിനാചരണം

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവകയുടെ 53ാമത് ഇടവക ദിനം മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക വികാരി  സുനില്‍ എ. ജോണ്‍ അധ്യക്ഷത വഹിച്ചു.  സന്തോഷ് ഫിലിപ്പ്, ബോബി മാത്യു,  പ്രിന്‍സ് കോര, എബി വാരിക്കാട്, സോഫി ജോണ്‍, തോമസ് മാത്യു, മനോജ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. 
ഇടവക സെക്രട്ടറി അലക്സ് വര്‍ഗീസ് ഇടവക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 60 വയസ്സ് പൂര്‍ത്തിയായ ഇടവകാംഗങ്ങളെ ഭദ്രാസനാധിപന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. അലക്സ് ടി. തോമസ് സ്വാഗതവും ബിജു മത്തായി നന്ദിയും പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.