കുവൈത്ത് സിറ്റി: നായര്‍ സര്‍വിസ് സൊസൈറ്റി വനിതാ സമാജം കുവൈത്തിലെ പ്രവാസി വനിതകള്‍ക്കായി കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കുവൈത്ത് കാന്‍സര്‍ സെന്‍ററിലെ ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത് നായരാണ് ക്ളാസെടുത്തത്. അബ്ബാസിയ യുനൈറ്റഡ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്‍റ് മധുവെട്ടിയാര്‍, ജനറല്‍ സെക്രട്ടറി പ്രസാദ് പദ്മനാഭന്‍, വനിതാ സമാജം കണ്‍വീനര്‍ ദീപ പിള്ള തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കോഓഡിനേറ്റര്‍ സജികുമാര്‍, ജനറല്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ഹരി വി. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
ഭയംമൂലം മാറിനില്‍ക്കാതെ കാന്‍സര്‍ ഒരു സാധാരണ രോഗമായി കണക്കാക്കി തുടക്കത്തിലേ കണ്ടത്തെി ചികിത്സിക്കുന്നതാണ് പ്രധാന കാര്യമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. എന്‍.എസ്.എസ് അബ്ബാസിയ വനിത കോഓഡിനേറ്റര്‍ ദീപ ദീപ്തി, അഡൈ്വസറി മെംബര്‍ ചന്ദ്രിക പ്രസാദ്, ജോയന്‍റ് കണ്‍വീനര്‍ കീര്‍ത്തി സുമേഷ്, വനിതാസമാജം പ്രോഗ്രാം കണ്‍വീനര്‍ സ്മിത സജി, ജോയന്‍റ് പ്രോഗ്രാം കണ്‍വീനര്‍ അനിത സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ ശ്രീകുമാര്‍ പിള്ള നന്ദി പറഞ്ഞു. അബ്ബാസിയ ഏരിയ കോഓഡിനേറ്റര്‍മാരായ ഹരികുമാര്‍ കാരയ്ക്കാട്, വിനോദ് പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.