ഇറാഖി പ്രക്ഷോഭം : അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കി

കുവൈത്ത് സിറ്റി: ഖുര്‍ അല്‍ അബ്ദുല്ല ജലപാതയുമായി ബന്ധപ്പെട്ട് കുവൈത്ത് അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരു വിഭാഗം ഇറാഖികളുടെ നീക്കത്തെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ജാഗ്രത കൈകൊണ്ടു. 
ഇറാഖ്- കുവൈത്ത് അതിര്‍ത്തി പ്രദേശമായ അബ്ദലിയില്‍ നിലവിലെ ഉദ്യോഗസ്ഥര്‍ക്കുപുറമെ നാലു സ്പെഷല്‍ ഫോഴ്സ് വിഭാഗങ്ങളെ സുരക്ഷക്കായി നിയോഗിച്ചു. രാജ്യത്തിനുനേര്‍ക്കുള്ള ഏതു ഭീഷണികളും നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. വിഷയത്തില്‍ ഇറാഖിലെ ബസറയില്‍ കഴിഞ്ഞ ചൊവ്വാഴ്ച കൂറ്റന്‍ പ്രകടനം നടന്നു. ഏതാനും എം.പിമാരും പ്രക്ഷോഭകരുടെ മുന്‍നിരയിലുണ്ട്. അടുത്ത ദിവസം കുവൈത്ത് അതിര്‍ത്തിയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കുവൈത്ത് സൈനിക സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയത്. 
ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് ഇറാഖ് അതിര്‍ത്തിയില്‍ കാവലുള്ള സേനാംഗങ്ങളോട് ആഭ്യന്തര വകുപ്പ് അണ്ടര്‍
 സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് നിര്‍ദേശം നല്‍കിയത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.