സ്നേഹ സ്പന്ദനമായി കെ.എം.സി.സി  മെഗാ മെഡിക്കല്‍ ക്യാമ്പ്

അബ്ബാസിയ: 50 ഡോക്ടര്‍മാരും 50 പാരാമെഡിക്കല്‍ ജീവനക്കാരും നേതൃത്വം നല്‍കിയ ‘സ്പന്ദനം’ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയത്തെിയത് ആയിരത്തിലേറെ പേര്‍. കുവൈത്ത് കെ.എം.സി.സി മെഡിക്കല്‍ വിങ്ങിന്‍െറയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം, ഇന്ത്യന്‍ ഡെന്‍റല്‍ അലയന്‍സ്, സൗദി ഫാര്‍മസ്യൂട്ടിക്കല്‍സിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘സ്പന്ദനം -2017’ മെഗാ മെഡിക്കല്‍ ക്യാമ്പാണ് ജനപങ്കാളിത്തം കൊണ്ടും മികച്ച പരിചരണം കൊണ്ടും ശ്രദ്ധേയമായത്. 
100ലേറെ വളന്‍റിയര്‍മാര്‍ കര്‍മനിരതരായപ്പോള്‍ വലിയ ജനക്കൂട്ടമത്തെിയിട്ടും പറയത്തക്ക അസൗകര്യങ്ങളുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് ക്യാമ്പ് നടന്നത്. മരുന്ന് നല്‍കാനും സൗകര്യം ഏര്‍പ്പെടുത്തിയത് ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമായി. ഹൃദ്രോഗം, അസ്ഥിരോഗം, നേത്രവിഭാഗം, ദന്തരോഗം, സ്ത്രീരോഗം, ശിശുരോഗം, ഫിസിയോ തെറപ്പി തുടങ്ങിയവ സജ്ജീകരിച്ചിരുന്നു. അള്‍ട്രാ സൗണ്ട് സ്കാനിങ്, ബോഡി മാസ് ഇന്‍ഡക്സ്, ഇ.സി.ജി, ഷുഗര്‍, കൊളസ്ട്രോള്‍, ബി.എം.ഐ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യാന്‍ അവസരമുണ്ടായി. കെ.എം.സി.സി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രോഗികളുടെ രജിസ്ട്രേഷന്‍ നടന്നത്. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമേര്‍പ്പെടുത്തിയതിനാല്‍ താമസരേഖയില്ലാത്തവര്‍ക്കും ക്യാമ്പിന്‍െറ ഫലം അനുഭവിക്കാന്‍ കഴിഞ്ഞു. കുവൈത്ത് കെ.എം.സി.സി 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആവശ്യക്കാര്‍ക്ക് തുടര്‍ ചികിത്സക്ക് സഹായം നല്‍കുമെന്നും ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ എല്ലാമാസവും ഫോളോഅപ് മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇ. അഹമ്മദ് നഗരിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുഭാഷിഷ് ഗോള്‍ഡര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രഡിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട്, ട്രഷറര്‍ എം.കെ. അബ്ദുറസാഖ്, വൈസ് പ്രസിഡന്‍റുമാരായ ഫാറൂഖ് ഹമദാനി, ഇഖ്ബാല്‍ മാവിലാടം, അതീഖ് കൊല്ലം, ജോയന്‍റ് സെക്രട്ടറിമാരായ എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, സുബൈര്‍ കൊടുവള്ളി, മെഡിക്കല്‍ വിങ് ഭാരവാഹികളായ ഡോ. അബ്ദുല്‍ ഹമീദ്, മുഹമ്മദ് മനോളി, ഷഹീദ് പാട്ടില്ലത്ത്, ഡോ. മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.