അബ്ബാസിയ: ഗൾഫ് മാധ്യമം നടത്തുന്ന ‘മധുരമെൻ മലയാളം’ പ്രചാരണവുമായും മെഗാ ഇവൻറുമായും ബന്ധപ്പെട്ട് വ്യാഴാഴ്ച പൗരപ്രമുഖരുടെ സംഗമം നടത്തുന്നു. വൈകീട്ട് 6.30ന് അബ്ബാസിയ കമ്യൂണിറ്റി ഹാളിലാണ് പരിപാടി.
ഗൾഫ് മാധ്യമം റെസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് സംബന്ധിക്കും. കുവൈത്തിലെ മലയാളി സംഘടനാ ഭാരവാഹികളുടെയും സാമൂഹികപ്രവർത്തകരുടെയും സംഗമമാണ് വിളിച്ചുചേർത്തിട്ടുള്ളത്. ഏപ്രിൽ 21ന് അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിലാണ് കുവൈത്ത് കണ്ടതിൽവെച്ചേറ്റവും വലിയ കലാ സാംസ്കാരിക പരിപാടിക്ക് അരങ്ങൊരുങ്ങുന്നത്. രാഷ്ട്രീയ, കലാസാംസ്കാരിക രംഗത്തെയും ചലച്ചിത്ര മേഖലയിലെയും പ്രമുഖരെ ഉൾക്കൊള്ളിച്ച് 20,000ത്തോളം പേർ പെങ്കടുക്കുന്ന പരിപാടി കുവൈത്ത് മലയാളികളുടെ മഹാഘോഷമായി മാറും.
കുവൈത്തിലെ മലയാളി സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംഘടനാ ഭാരവാഹികളും വ്യാഴാഴ്ചത്തെ സംഗമത്തിൽ പെങ്കടുക്കണമെന്ന് ഗൾഫ് മാധ്യമം കുവൈത്ത് റസിഡൻറ് മാനേജർ അൻവർ സഇൗദ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.