കെ.​ഇ.​എ ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പി​ക്​​നി​ക്കും  വ​ടം​വ​ലി മ​ത്സ​ര​വും 

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ (കെ.ഇ.എ കുവൈത്ത്) ഫഹാഹീൽ യൂനിറ്റ് ഫിൻതാസ് പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു. സംഘടനാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള വേദിയായി മാറി പിക്നിക് എന്ന് ഉദ്‌ഘാടനം നിർവഹിച്ച് കേന്ദ്ര പ്രസിഡൻറ് അനിൽ കള്ളാർ പറഞ്ഞു. ജനറൽ സെക്രട്ടറി സി.എച്ച്. മുഹമ്മദ്കുഞ്ഞി, വൈസ് ചെയർമാൻ സലാം കളനാട്, ചീഫ് കോഒാഡിനേറ്റർ ഹമിദ് മധുർ, ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, വെൽഫെയർ ചെയർമാൻ രാമകൃഷ്ണൻ കള്ളാർ എന്നിവർ സംസാരിച്ചു. സുബൈർ സ്വാഗതവും നളിനാക്ഷൻ നന്ദിയും പറഞ്ഞു. വാശിയേറിയ വടംവലി മത്സരത്തിൽ ഫഹാഹീൽ യൂനിറ്റ് ജേതാക്കളായി. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാകായിക മത്സരങ്ങളും നടന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.