75 സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: 75 സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വിലനിരീക്ഷണ സമിതി അനുമതി നല്‍കി. അഞ്ചു കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയത്. 
ഇവര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച സമിതി അനുകൂല നിലപാട് എടുക്കുകയായിരുന്നു. 
ടൂത്ത് പേസ്റ്റ്, അലക്കുപൊടി, ചോക്ളറ്റ്, പാനീയങ്ങള്‍, കേക്ക് ഫ്ളവര്‍, വിനാഗിരി തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിലയാണ് വര്‍ധിക്കുക. 
വിവിധ ഉല്‍പന്നങ്ങള്‍ക്ക് 10 മുതല്‍ 15 വരെ ശതമാനം വില കൂടും. വേറെയും ചില കമ്പനികള്‍ വില വര്‍ധനക്ക് അനുമതി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. 
ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ചാണ് വില നിരീക്ഷണ സമിതി തീരുമാനമെടുക്കുക. വര്‍ധന അനിവാര്യമാണെന്ന് കാട്ടി സഹകരണ സ്ഥാപനങ്ങളുടെ യൂനിയനും അപേക്ഷ സമര്‍പ്പിക്കും. 
ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ചരക്കുനീക്കത്തിന് ഉള്‍പ്പെടെ ചെലവേറുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ വില വര്‍ധനവിന് അനുമതി ചോദിക്കുന്നത്. ഇന്ധന വിലവര്‍ധന മറയാക്കി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് അടുത്തിടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിക്കാന്‍ സഹകരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വില നിരീക്ഷണ സമിതി വ്യാപക പരിശോധന നടത്തിയിരുന്നു. ചില സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.