ബ്ളാസ്റ്റേഴ്സ്, സി.എഫ്.സി സാല്‍മിയ, മലപ്പുറം ബ്രദേഴ്സ് ടീമുകള്‍ക്ക് ജയം

കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗ് സീസണ്‍ അഞ്ചിന്‍െറ ഗ്രൂപ് ബി മത്സരങ്ങളില്‍ ബ്ളാസ്റ്റേഴ്സ് കുവൈത്ത്, സി.എഫ്.സി സാല്‍മിയ, മലപ്പുറം ബ്രദേഴ്സ് ടീമുകള്‍ക്ക് ജയം. സ്പാര്‍ക്സ് എഫ്.സിയും ബിഗ് ബോയ്സ് എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യമത്സരത്തില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ജയിച്ചു മുന്നേറിയ ബ്രദേഴ്സ് കേരള, ബ്ളാസ്റ്റേഴ്സ് കുവൈത്തിന് മുന്നില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടങ്ങി. ഇരു ടീമുകളും മികച്ച കളിയാണ് കാഴ്ചവെച്ചത്. ഷമീര്‍ നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ ജയം. മികച്ച സേവുകള്‍ നടത്തിയ ബ്രദേഴ്സ്  കേരളയുടെ ഗോള്‍കീപ്പര്‍ വൈശാഖാണ് കളിയിലെ താരം. രണ്ടാം മത്സരത്തില്‍ സ്പാര്‍ക്സ് എഫ്.സിയും ബിഗ് ബോയ്സ് എഫ്.സിയും ഓരോ ഗോളുകളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ജിതിന്‍െറ ഗോളില്‍ സ്പാര്‍ക്സ് എഫ്.സി മുന്നിലത്തെിയപ്പോള്‍ റഫീഖ് ബിഗ്ബോയ്സിനെ ഒപ്പമത്തെിച്ചു. ബിഗ് ബോയ്സിന്‍െറ റഫീഖാണ് മാന്‍ ഓഫ് ദി മാച്ച്. 
മികച്ച മുന്നേറ്റങ്ങള്‍ കണ്ട മൂന്നാം മത്സരത്തില്‍  കരുത്തരായ സി.എഫ്.സി സാല്‍മിയ ട്രിവാന്‍ഡ്രം എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. മുന്നേറ്റ താരം ഹാഷിമിനെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നിസാമുദ്ദീന്‍ ലക്ഷ്യത്തിലത്തെിച്ചു. സി.എഫ്.സി സാല്‍മിയയുടെ കൊച്ചുമോനാണ് കളിയിലെ താരം. വമ്പന്‍മാര്‍ കൊമ്പുകോര്‍ത്ത നാലാം മത്സരത്തില്‍ മലപ്പുറം ബ്രദേഴ്സ് ഫഹാഹീല്‍ ബ്രദേഴ്സിനെ ഏകപക്ഷിയമായ ഒരു ഗോളിന് കീഴടക്കി. രണ്ടാം പകുതിയില്‍ സിറാജ് നേടിയ ഗോളിലാണ് മലപ്പുറത്തിന്‍െറ ജയം. സിറാജ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.