കമ്പനിക്കെതിരെ ബംഗ്ളാദേശി തൊഴിലാളികള്‍ ഇരിപ്പുസമരത്തില്‍

കുവൈത്ത് സിറ്റി: സ്വദേശി കമ്പനിക്കെതിരെ നൂറോളം ബംഗ്ളാദേശി തൊഴിലാളികള്‍ ഇരിപ്പുസമരത്തില്‍. 11 മാസമായിട്ടും താമസരേഖകള്‍ ശരിയാക്കിയില്ളെന്നും രണ്ടുമാസത്തെ വേതനം കുടിശ്ശികയുണ്ടെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഖാലിദിയയിലെ ബംഗ്ളാദേശ് എംബസിക്ക് മുന്നിലാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. കമ്പനി അധികൃതരും മന്ത്രാലയവും തമ്മിലെ ചില പ്രശ്നങ്ങള്‍ കാരണമാണ് ഇഖാമ ലഭ്യമാക്കുന്നത് വൈകുന്നതെന്നും ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കാമെന്ന് കമ്പനി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നുമാണ് എംബസി അധികൃതരുടെ വിശദീകരണം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.