അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് : ഏഴ് ഇന്ത്യക്കാരുമായി കുവൈത്ത് ദേശീയ ടീം

കുവൈത്ത് സിറ്റി: മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കുവൈത്ത് ടീമില്‍ ഏഴ് ഇന്ത്യക്കാര്‍. കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളാണിവര്‍. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കുന്ന ടൂര്‍ണമെന്‍റിനായി 18 അംഗ ടീം മലേഷ്യയിലത്തെി. 
അണ്ടര്‍ 19 ലോകകപ്പിന്‍െറ യോഗ്യതാ മത്സരങ്ങള്‍ കൂടിയാണ് ഏഷ്യാ കപ്പ്. അഖില്‍ സജീവ് നായര്‍ (കാര്‍മല്‍ സ്കൂള്‍), ഗോകുല്‍ സുനില്‍കുമാര്‍, ഗോവിന്ദ് സുനില്‍കുമാര്‍ (ഇരുവരും യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍), ശിഖ് ഗോവിന്ദ് (ഭാരതീയ വിദ്യാഭവന്‍), മന്‍ജ്യോത്സിങ് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍), വരുണ്‍ ഭാവ്സര്‍ (ഇന്ത്യന്‍ പബ്ളിക് സ്കൂള്‍), നുഅ്മാന്‍ സിദ്ദീഖ് (ഡി.പി.എസ്) എന്നിവരാണ് ടീമിലുള്ള ഇന്ത്യക്കാര്‍. വിവിധ ക്രിക്കറ്റ് ക്ളബുകളിലൂടെയാണ് ഇവര്‍ ടീമിലിടമുറപ്പിച്ചത്. ശക്തരായ യു.എ.ഇക്കൊപ്പം ഗ്രൂപ് ബിയിലാണ് കുവൈത്ത് ഉള്ളത്. ഒമാന്‍, തായ്ലന്‍ഡ്, ഹോങ്കോങ് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ് എയില്‍ ബഹ്റൈന്‍, ഖത്തര്‍, സൗദി, സിംഗപ്പൂര്‍, മലേഷ്യ എന്നീ ടീമുകള്‍ മാറ്റുരക്കും.

ഓരോ ഗ്രൂപ്പുകളില്‍നിന്നും മികച്ച രണ്ടു ടീമുകള്‍ സെമിയിലത്തെും. സെമി വിജയികള്‍ ആറിന് ഫൈനലില്‍ മത്സരിക്കും. അര്‍ജുന അമരതുംഗ പരിശീലിപ്പിക്കുന്ന കുവൈത്ത് ടീം മൂന്നുമാസത്തെ കടുത്ത പരിശീലനത്തിന് ശേഷമാണ് ടൂര്‍ണമെന്‍റിനത്തെുന്നത്. കടുത്ത മത്സരം നേരിടേണ്ടിവരുമെന്നുറപ്പാണെങ്കിലും ടീം ശുഭപ്രതീക്ഷയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.