ഇന്ധനവില പരിഷ്കരണം  മാസത്തിലാക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി: ഇന്ധന വില പരിഷ്കരണം മാസത്തിലാക്കിയേക്കുമെന്ന് ധനമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് ഒക്ടോബറില്‍ വില പരിഷ്കരിച്ചേക്കും. ആഗോള വിപണിയിലെ ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തിലൊരിക്കല്‍ വില പുതുക്കി നിശ്ചയിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
 സൂപ്പര്‍ പെട്രോള്‍, അള്‍ട്ര പെട്രോള്‍, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ ആദ്യമാസത്തില്‍ മാറ്റമുണ്ടാവില്ളെന്നാണ് വിവരം. അതേസമയം, പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതലാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ച നടപടി പ്രാബല്യത്തിലായത്.  പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫില്‍സ്, സൂപ്പര്‍ പെട്രോളിന് 65 ഫില്‍സ്, ലോ എമിഷന്‍ അള്‍ട്ര പെട്രോളിന് 95 ഫില്‍സ് എന്നിങ്ങനെയുണ്ടായിരുന്നത് യഥാക്രമം 85, 105, 165 ഫില്‍സ് ആയി വര്‍ധിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ പെട്രോള്‍ വില പുനര്‍നിര്‍ണയിക്കാനും തീരുമാനമായിരുന്നു. പരിഷ്കരണ വഴിയില്‍ ശക്തമായി നീങ്ങാനാണ് രാജ്യത്തിന്‍െറ തീരുമാനമെന്നാണ് വില പുതുക്കിനിശ്ചയിക്കല്‍ മാസത്തിലൊരിക്കലാക്കുമെന്ന സൂചനയിലൂടെ പുറത്തുവരുന്നത്. പാര്‍ലമെന്‍റംഗങ്ങള്‍ ഉള്‍പ്പെടെ വിലവര്‍ധനവിനെതിരെ ശക്തമായി രംഗത്തുവന്ന പശ്ചാത്തലത്തിലും തീരുമാനത്തില്‍നിന്ന് പിറകോട്ടില്ളെന്നാണ് വ്യക്തമാവുന്നത്. ഇന്ധന സബ്സിഡി നിര്‍ത്തലാക്കുന്നത് കുവൈത്തിന്‍െറ സാമ്പത്തികവ്യവസ്ഥക്ക് കരുത്തുപകരുമെന്ന അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ വിലയിരുത്തല്‍ രാജ്യം ശരിവെക്കുന്നുവെന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, എണ്ണവില വര്‍ധനവിന്‍െറ ആഘാതത്തില്‍നിന്ന് കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രിസഭയില്‍ ധാരണയായെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ഇതിന് കൃത്യമായ ഒരു ഫോര്‍മുല ഇതുവരെ കണ്ടത്തൊനായിട്ടില്ല. ഏതുതരത്തിലുള്ള നഷ്ടപരിഹാര പദ്ധതിയാണ് നടപ്പാക്കാനാവുക എന്നത് സംബന്ധിച്ച് പഠനം നടക്കുകയാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.