പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 2017 ജൂലൈ 27ന്

കുവൈത്ത് സിറ്റി: നിലവിലെ പാര്‍ലമെന്‍റിന്‍െറ കാലാവധി തീരുന്നതോടെ കുവൈത്തില്‍ പാര്‍ലമെന്‍റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2017 ജൂലൈ 27ന് നടക്കും. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ പൊതുമരാമത്ത്- പാര്‍ലമെന്‍ററികാര്യ മന്ത്രി ഡോ. അലി അല്‍ ഉമൈര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം പാര്‍ലമെന്‍റ്കാര്യവുമായി ബന്ധപ്പെട്ട സമിതി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തീയതി നിശ്ചയിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, 2017 ആഗസ്റ്റ് ആറുവരെ നിലവിലെ 14ാം പാര്‍ലമെന്‍റിന് കാലാവധി ഉണ്ടായിരിക്കും. 
ഇതിന് മുമ്പ് ജൂലൈ 27ന് 15ാം പാര്‍ലമെന്‍റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. തുടര്‍ന്ന് 2017 ആഗസ്റ്റ് എട്ടിന് 15ാം പാര്‍ലമെന്‍റിന്‍െറ ആദ്യത്തെ സമ്മേളനം നടക്കുമെന്നും മന്ത്രി ഉമൈര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ-ഇസ്ലാമിസ്റ്റ് കക്ഷികളുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ശേഷം നിലവില്‍വന്നതാണ് ഇപ്പോഴത്തെ പാര്‍ലമെന്‍റ്. അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 50 പാര്‍ലമെന്‍റ് അംഗങ്ങളെയാണ് പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടത്തെുക. ഓരോ മണ്ഡലത്തില്‍നിന്നും കൂടുതല്‍ വോട്ടുനേടിയ ആദ്യത്തെ പത്തുപേര്‍ തെരഞ്ഞെടുക്കപ്പെടും. ബഹിഷ്കരണം അവസാനിപ്പ് തങ്ങളും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് വിവിധ പ്രതിപക്ഷ-ഇസ്ലാമിസ്റ്റ് കക്ഷികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.