???? ???????? ??????? ???????????? ??????????????? ??????? ????????????? ??????????????? ????????????? ??????? ??????????

കല കുവൈത്ത് ബാഡ്മിന്‍റണ്‍: ഫഹഹീല്‍, അബ്ബാസിയ ടീമുകള്‍ക്ക് കിരീടം

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് അംഗങ്ങള്‍ക്കായി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നടത്തി. അമേരിക്കന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ സ്റ്റേഡിയം മൈതാന്‍ ഹവല്ലിയില്‍ പ്രഫഷനല്‍, അഡ്വാന്‍സ്ഡ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പ്രഫഷനല്‍ വിഭാഗത്തില്‍ ഫഹാഹീല്‍ ബി യൂനിറ്റിലെ ബാസ്റ്റിന്‍-ജിതിന്‍ ടീം ഒന്നാം സ്ഥാനവും അബ്ബാസിയ ഡി യൂനിറ്റിലെ സനോജ് കുമാര്‍-ഡോണ്‍ ഫ്രാന്‍സിസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ അബ്ബാസിയ സി യൂനിറ്റിലെ ജുബി-ജൈസണ്‍ ടീം ഒന്നാംസ്ഥാനവും മംഗഫ് യൂനിറ്റിലെ സനല്‍-ജോതിഷ് ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിവിധ യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് 28 ടീമുകള്‍ പങ്കെടുത്തു. ഐബാക്ക് ചെയര്‍മാന്‍ ഡോ. മണിമാരന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്‍റ് നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സംസാരിച്ചു.
 കായിക വിഭാഗം സെക്രട്ടറി കെ.പി. അരുണ്‍കുമാര്‍ സ്വാഗതവും ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ജയ്സണ്‍ പോള്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് കല പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, ജോയന്‍റ് സെക്രട്ടറി സുഗതകുമാര്‍, വൈസ് പ്രസിഡന്‍റ് ടി.കെ. സൈജു, കായിക വിഭാഗം സെക്രട്ടറി കെ.പി. അരുണ്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ഹിക്മത് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
 ജെയ്സണ്‍ പോള്‍, സജിത്ത് കടലുണ്ടി, അബ്ദുല്‍ നിസാര്‍,  ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത്, ജിജോ ഡൊമിനിക്, സനല്‍, ജ്യോതിഷ്, സജീവ് എബ്രഹാം, ജ്യോതിഷ് ചെറിയാന്‍, ജോസഫ് നാനി, കിരണ്‍ രവി, മധുകൃഷ്ണന്‍, പ്രജീഷ്, ശരത് ചന്ദ്രന്‍, കിരണ്‍ കവുങ്കല്‍, ഷംസുദ്ദീന്‍, സ്റ്റാലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.