????????????????????????? ??.?.?? ???????? ???? ??????? ???? ?????

കെ.ഐ.ജി സാല്‍മിയ ഏരിയ ‘ഈദ് സഫാരി’  സംഘടിപ്പിച്ചു

സാല്‍മിയ: പെരുന്നാളിനോടനുബന്ധിച്ച് കെ.ഐ.ജി സാല്‍മിയ ഏരിയയുടെ കീഴില്‍ രണ്ടാം പെരുന്നാളിന് വഫ്ര ഫാമിലേക്ക് ‘ഈദ് സഫാരി’ സംഘടിപ്പിച്ചു. വഫ്ര ഫാമില്‍ സജ്ജീകരിച്ച വേദിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ ഗ്രൂപ് അടിസ്ഥാനത്തില്‍ നടത്തി. ഫൈസല്‍ ബാബു നയിച്ച ‘ഓറഞ്ച് ടീം’ ഓവറോള്‍ ച്യാമ്പന്മാരായി. 30ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെ 100ലധികം പേര്‍ പിക്നിക്കില്‍ പങ്കെടുത്തു. 
പരിപാടിയോടനുബന്ധിച്ച് കരോക്കെ ഗാനങ്ങളും ഹാസ്യ ഒപ്പനയും ക്വിസ് മത്സരവും നടത്തി. കെ.ഐ.ജി വൈസ് പ്രസിഡന്‍റ് കെ.എ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഒരവിങ്കല്‍, മുനീര്‍, സമീഉല്ല എന്നിവര്‍ യഥാക്രമം ഗ്രീന്‍, ബ്ളാക്, വൈറ്റ് എന്നീ ടീമുകളെ നയിച്ചു. 
രാവിലെ എട്ടിന് ആരംഭിച്ച പരിപാടി രാത്രി 11ന് അവസാനിച്ചു. സഫ്വാന്‍, ജഹാന്‍, ബാസിത്, ഷഫീഖ്, ഹസനുല്‍ ബന്ന, നവാസ്, ഷാജഹാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.ഐ.ജി ഈസ്റ്റ് മേഖല ആക്ടിങ് പ്രസിഡന്‍റ് കെ. അബ്ദുറഹ്മാന്‍ സമാപനം നിര്‍വഹിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങള്‍, യൂനിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.  
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.