കുവൈത്ത് സിറ്റി: എസ്.എം.സി.എ സാല്‍മിയ ഏരിയ കമ്മിറ്റി നടത്തിയ ഓണാഘോഷ പരിപാടിയില്‍ 800ല്‍പരം ആളുകള്‍ പങ്കെടുത്തു. കുമ്മാട്ടിക്കളി, കളരിപ്പയറ്റ്, പുലിക്കളി, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, വഞ്ചിപ്പാട്ട്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടത്തിയ സാംസ്കാരിക ഘോഷയാത്ര മുക്കാല്‍ മണിക്കൂറിലേറെ നീണ്ടു. ഘോഷയാത്രയില്‍ അണിനിരന്ന കലാകാരന്മാര്‍ക്കൊപ്പം ചെണ്ടമേളത്തിന്‍െറ താളത്തിനനുസരിച്ച് മാവേലി വേദിയിലത്തെി ചുവടുവെച്ചത് സദസ്സിന് ആവേശമായി. കുവൈത്തിലെ നാടക വേദികളിലെ അനുഗ്രഹീത കലാകാരനും തൃശൂര്‍ സ്വദേശിയുമായ ജോയല്‍ ജോസായിരുന്ന മാവേലി വേഷം അവതരിപ്പിച്ചത്. കുട്ടനാടിന്‍െറ തനത് ശൈലിയില്‍ അവതരിപ്പിക്കപ്പെട്ട വള്ളംകളി വേറിട്ട അനുഭവമായി. ഏരിയ കണ്‍വീനര്‍ ബിജു എണ്ണമ്പ്ര, സെക്രട്ടറി ജോസ് പുത്തന്‍വീട്, ട്രഷറല്‍ മാത്യൂ അരീപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്. ഫാ. ജോണ്‍സണ്‍ നെടുമ്പുറം, എസ്.എം.സി.എ പ്രസിഡന്‍റ് ബെന്നി പെരികിലത്ത്, ഡെന്നി കാഞ്ഞുപ്പറമ്പന്‍, മോന്‍സ് കല്ലുകളം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.