സ്വകാര്യ പാര്‍പ്പിട മേഖലയില്‍ വിദേശി ബാച്‌ലര്‍മാരെ അനുവദിക്കില്ല –ജനറല്‍ മുഹന്ന

കുവൈത്ത് സിറ്റി: സ്വദേശി കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന സ്വകാര്യ പാര്‍പ്പിട മേഖലയില്‍ വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്ന തെറ്റായ പ്രവണതക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് മേധാവി ജനറല്‍ സാബിത് അല്‍ മുഹന്ന പറഞ്ഞു. 

ബാച്ലര്‍മാരുടെ സാന്നിധ്യമുള്‍പ്പെടെ തങ്ങളനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തന്നെവന്നുകണ്ട മന്‍സൂരിയ നിവാസികളുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രാലയത്തിന്‍െറയും  കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ ഇത്തരം മേഖലകളില്‍നിന്ന് വിദേശി ബാച്ലര്‍മാരെ ഒഴിപ്പിക്കുന്ന നടപടി ശക്തമാക്കും. കുട്ടികളും കുടുംബങ്ങളുമായി താമസിക്കുന്ന സ്വദേശി പാര്‍പ്പിട മേഖലകളില്‍ വിദേശ ബാച്ലര്‍മാര്‍ താമസിക്കുന്നത് സാമൂഹിക, സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന പരാതി ഇതിനകം വ്യാപകമായിട്ടുണ്ട്. തെറ്റായ ഈ പ്രവണതയെ കുറിച്ച പരാതികള്‍ ഏറിയിട്ടും കാര്യമായ തുടര്‍നടപടികള്‍  അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്ത സാഹചര്യത്തിലാണ് മന്‍സൂരിയയില്‍ താമസിക്കുന്നവരുടെ സംഘം ഗവര്‍ണറെ കാണാനത്തെിയത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.