കുവൈത്ത് സിറ്റി: ബലിപെരുന്നാള്‍ നാളെ സമാഗതമാവാനിരിക്കെ രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളിലും കോഓപറേറ്റിവ് സൊസൈറ്റികളിലും വസ്ത്രാലയങ്ങളിലും വന്‍ തിരക്ക്. പുത്തന്‍ വസ്ത്രങ്ങള്‍ സ്വന്തമാക്കുന്നതിനും വിഭവസമൃദ്ധമായ ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങുന്നതിനത്തെുന്ന ആളുകളുമാണ് ഇപ്പോള്‍ വിപണിയെ തിരക്കില്‍ വീര്‍പ്പുമുട്ടിക്കുന്നത്.
സ്വദേശികളില്‍ അധികപേരും സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളായ ജംഇയ്യകളെയാണ് പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങാന്‍ ആശ്രയിക്കുന്നതെങ്കില്‍ വിദേശികളുടെ തന്നെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഗള്‍ഫ്മാര്‍ട്ട്, ജിയാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റ് പോലുള്ള വന്‍കിട ഷോപ്പിങ് മാളുകളെയാണ് മലയാളികളുള്‍പ്പെടെ വിദേശികള്‍ ആശ്രയിക്കുന്നത്.
ഒരു ദിവസത്തെ വ്യത്യാസത്തില്‍ ബലിപെരുന്നാളും ഓണവും അടുത്തടുത്ത് വരുന്നതിനാല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഷോപ്പുകളില്‍ ഇക്കുറി പതിവിലും കൂടിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാള്‍ വിഭവങ്ങളൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനത്തെുന്നവരും ഓണസദ്യയൊരുക്കുന്നതിനാവശ്യമായ ഉല്‍പന്നങ്ങള്‍ വാങ്ങാനത്തെുന്നവരും ഷോപ്പിങ് മാളുകളില്‍ ഒരുമിച്ചത്തെുന്ന കാഴ്ച ഇപ്രാവശ്യത്തെ പ്രത്യേകതയാണ്. പതിവുപോലെ പെരുന്നാള്‍ അടുത്തത്തെിയതോടെ മത്സ്യ- മാംസ വിപണിയില്‍ തിരക്ക് ശക്തമായിട്ടുണ്ട്.
ചെമ്മീന്‍, ആവോലി, ഹമൂര്‍, അയക്കൂറ പോലുള്ള മത്തേരം മീനുകള്‍ക്ക് പൊള്ളുന്ന വിലയാണെങ്കിലും അവ സ്വന്തമാക്കുന്നതില്‍ സ്വദേശികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ശര്‍ഖ് പോലുള്ള മാര്‍ക്കറ്റുകളില്‍. പെരുന്നാള്‍ തിരക്ക് ഞായറാഴ്ച രാത്രിയോടെ അവസാനിക്കുമെങ്കിലും ഓണത്തിരക്ക് രണ്ട് ദിവസംകൂടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.