ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ 54 കാറുകള്‍ നീക്കംചെയ്തു

കുവൈത്ത് സിറ്റി: വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട 54 കാറുകള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കംചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ളിക് റിലേഷന്‍സ് വകുപ്പ്, കാപിറ്റല്‍ മുനിസിപ്പാലിറ്റിയിലെ റോഡ് യൂസേജ് വകുപ്പുമായി ചേര്‍ന്നാണ് വാഹനങ്ങള്‍ നീക്കംചെയ്തത്. 
ബനീദ് അല്‍ ഗാറിലും ജാബിര്‍ അല്‍ അഹ്മദിലും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 54 കാറുകളും രണ്ട് മൊബൈല്‍ ഗ്രോസറി കടകളും നീക്കംചെയ്തത്. രാവിലെ ആറിന് തുടങ്ങിയ ശുചീകരണ ശ്രമങ്ങള്‍ ഉച്ചക്ക് 12 വരെ നീണ്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.