വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. തിങ്കളാഴ്ച മൂന്ന് മില്യന്‍ മയക്കുമരുന്ന് ഗുളിക പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എയര്‍ കംപ്രസറിനകത്ത് ഒളിപ്പിച്ച ഗുളികകളാണ് ജലീബില്‍നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സിറിയന്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
ഇയാളെ നിയമനടപടികള്‍ക്കും കൂടുതല്‍ അന്വേഷണത്തിനുമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ശുവൈഖ് തുറമുഖം വഴി യൂറോപ്യന്‍ രാജ്യത്തുനിന്ന് വന്ന കണ്ടെയ്നറിലാണ് മയക്കുമരുന്ന് കടത്തിയത്. 
നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളായിരുന്നു കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ്, അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ വര്‍ഷം മാത്രം 
രാജ്യത്ത് രേഖപ്പെടുത്തിയത് 1031 മയക്കുമരുന്ന് കേസുകളാണ്. രണ്ട് കോടിയിലേറെ ലഹരി ഗുളികകള്‍ ഇക്കാലയളവില്‍ പിടികൂടി. 420 കിലോ കഞ്ചാവാണ് 
കഴിഞ്ഞ എട്ടുമാസത്തിനിടെ പിടികൂടിയത്. 1374 പേരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും 235 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷം ദീനാര്‍ വില വരുന്ന 160 കിലോ ഹഷീഷ് കഴിഞ്ഞ ദിവസം സുരക്ഷാവിഭാഗം പിടികൂടിയിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.