കെ.കെ.എം.എ ഗുഡ് ഹാര്‍ട്ട് ക്ളിനിക് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധിയുടെ കരിനിഴല്‍ പരത്തുന്ന സന്ദര്‍ഭത്തിലും ജീവകാരുണ്യരംഗത്ത് സംഘടനകള്‍ സജീവ സാന്നിധ്യമാകുന്നത് അഭിനന്ദനാര്‍ഹമാണെന്ന് കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ കണ്ണൂര്‍ മുസ്ലിം ജമാഅത്തുമായി സഹകരിച്ച് തുടങ്ങിയ ഗുഡ് ഹാര്‍ട്ട് ക്ളിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഹൃദ്രോഗം കണ്ടത്തെുകയും ചികിത്സയേക്കാള്‍ ബോധവത്കരണം നടത്തി ആരോഗ്യമുള്ള സമൂഹത്തെ സൃഷിക്കുകയും കുറഞ്ഞ ചെലവില്‍ അത്യാധുനിക പരിശോധനകള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. 15 വര്‍ഷമായി ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന 12 ഡയാലിസിസ് സെന്‍ററുകള്‍ കെ.കെ.എം.എ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ ഡയാലിസിസ് നല്‍കുന്നതിന് ഈ സെന്‍ററുകള്‍ കാരണമായിട്ടുണ്ട്. കണ്ണൂര്‍ മുസ്ലിം ജമാഅത്ത് ഈ രംഗത്ത് കെ.കെ.എം.എക്ക് മുതല്‍ക്കൂട്ടായിരിക്കും. ഇവരുടെ കൂട്ടായ്മയിലൂടെ ആരംഭിച്ച പുതിയ സംരംഭം വലിയ മാറ്റം ആരോഗ്യരംഗത്ത് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങില്‍ കെ.കെ.എം.എ. ചീഫ് പാട്രണ്‍ കെ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എക്കോ സെന്‍റര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി. ലത, കാര്‍ഡിയാക് സെന്‍റര്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ്, ലാബ് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് പി. മോഹനന്‍, ടി.എന്‍.ടി സെന്‍റര്‍ ബി.ജെ.പി വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗുഡ് ഹാര്‍ട്ട് സെന്‍ററിന്‍െറ കെ.കെ.എം.എ പ്രസിഡന്‍റ് ഇബ്രാഹിം കുന്നില്‍ പദ്ധതി വിശദീകരിച്ചു. ഡി.സി.സി സെക്രട്ടറി ഫൈസല്‍, കെ.കെ.എം.എ സി.എഫ്.ഒ അലിമാത്ര, അബൂദബി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ പനക്കാട്ട് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കെ.എം.ജെ. പ്രസിഡന്‍റ് പി. സലീം സ്വാഗതവും സെക്രട്ടറി കബീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് എ.വി. മുസ്തഫ, ബഷീര്‍ മേലടി, എച്ച്.എ. ഗഫൂര്‍, കെ.കെ. അബ്ദുല്ല യൂസുഫ് നൂനേരി, പി.കെ. ഇസ്മത്ത്, എ.ടി. സലാം, അഷ്റഫ് ബംഗാളി മുഹല്ല, വി.വി. മുനീര്‍, കെ.പി. റഫീഖ്, സിദ്ദീഖ്, വി.പി. സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടില്‍ എത്തിയ നൂറുകണക്കിന് കെ.കെ.എം.എ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.