കുവൈത്ത് സിറ്റി: കുവൈത്തിന്‍െറ സാമ്പത്തിക സഹായത്താല്‍ ദക്ഷിണ ഇറാഖില്‍ സ്കൂള്‍ തുറന്നു. ദക്ഷിണ ഇറാഖിലെ അല്‍ മുതന പ്രവിശ്യയില്‍ തുടങ്ങിയ സ്കൂളിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം കഴിഞ്ഞദിവസം ഇറാഖ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍വഹിച്ചു. കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്‍റ് (കെ.എഫ്.എ.ഇ.ഡി) ആണ് 3.3 മില്യണ്‍ ഡോളര്‍ ചെലവില്‍ 4,645 സ്ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ സ്കൂള്‍ പണിതത്. മേഖലയില്‍ സ്കൂളിന്‍െറ അപര്യാപ്തതയുണ്ടായിരുന്നുവെന്ന് പറഞ്ഞ ഇറാഖ് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍, കുവൈത്ത് ഭരണകൂടത്തോടും ജനതയോടും ഉദ്ഘാടന ചടങ്ങില്‍ നന്ദി അറിയിച്ചു. കഴിഞ്ഞയാഴ്ച ദക്ഷിണ, ഉത്തര ഇറാഖിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുവൈത്ത് പഠനോപകരണങ്ങള്‍ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.