??.??. ???????? ??????? ???????? ?????????????? ????? ??.????.? ??????? ??????? ???????? ??????????

കെ.ടി. മുഹമ്മദ് പഠനവേദി കുവൈത്ത്  പുരസ്കാരസന്ധ്യ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.ടി. മുഹമ്മദ് പഠനവേദി കുവൈത്ത് പുരസ്കാരസന്ധ്യ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ചു. മുന്‍ എം.എല്‍.എ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരികരംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. ഷൈജിത്ത് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം കെ. അബൂബക്കര്‍ കെ.ടി. മുഹമ്മദ് അനുസ്മരണം നടത്തി. കെ.ടി. മുഹമ്മദിന്‍െറ നാടകത്തിലെ സ്ഥിരം അഭിനേതാവും കോഴിക്കോട് ജില്ലാ പഞ്ചായത്തംഗവുമായ ബാബു പറശ്ശേരിക്കാണ് ഇത്തവണത്തെ കെ.ടി. മുഹമ്മദ് അവാര്‍ഡ്. 
കുവൈത്തിലെ കലാ സംസ്കാരിക രംഗത്തെ പ്രമുഖരായ 17 പേരെ ഇതോടനുബന്ധിച്ച് ആദരിച്ചു. സിന്ധു രമേഷ്, സി. ഭാസ്കരന്‍, ജോയ് മുണ്ടക്കാട്, ഷറഫുദ്ദീന്‍ കണ്ണേത്ത്, ചാക്കോ ജോര്‍ജ് കുട്ടി, ബക്കര്‍ തിക്കോടി, മലയില്‍ മൂസക്കോയ, ഡോ. ജോണ്‍ ആര്‍ട്സ് കലാഭവന്‍, സജീവ് കെ. പീറ്റര്‍, സുരേഷ് തോലമ്പ്ര, ദീപു മോഹന്‍ദാസ്, റാഫി കോഴിക്കോട്, റാഫി കല്ലായ്, ഷൈജു പള്ളിപ്പുറം, ബിജു തിക്കോടി എന്നിവര്‍ക്ക് സത്യന്‍ മൊകേരി അവാര്‍ഡും പ്രശസ്തി പത്രവും  സമ്മാനിച്ചു. ഉപദേശകസമിതി അംഗം ബാബുജി ബത്തേരി അവാര്‍ഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി. 
പ്രോഗ്രാം കണ്‍വീനര്‍ കെ. ഹസ്സന്‍കോയ സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗങ്ങളായ ലിസി കുര്യാക്കോസ്, വി.പി. മുകേഷ്, കെ.എസ്.എന്‍.എ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മലയാള നാടകങ്ങളിലെ അനശ്വര ഗാനങ്ങള്‍ ചേര്‍ത്തുള്ള നാടകഗാനമേളയും സുനില്‍ ചെറിയാനും സംഘവും അവതരിപ്പിച്ച ലഘുനാടകവും കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. ഹസീന അഷ്റഫ് അവതാരകയായിരുന്നു. പി.ഡി. രാഗേഷ് നന്ദി പ്രകാശിപ്പിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.