കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികള്‍ക്കിടിയില്‍ മയക്കുമരുന്നിന്‍െറ ഉപയോഗവും അതുവഴിയുള്ള മരണതോതും കൂടിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ എട്ടുമാസത്തിനിടെയുള്ള കണക്കുകള്‍ പ്രകാരം അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 25 പേരാണ് മരിച്ചത്.
ഉന്നത സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്നിന്‍െറ ഇരകളായി മരിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വന്‍ മയക്കുമരുന്ന് വേട്ടകള്‍ നടക്കുമ്പോള്‍ തന്നെയാണ് രാജ്യത്തിന്‍െറ ഭാവി തലമുറകള്‍ ഇതിന് വ്യാപകമായി ഇരയായിക്കൊണ്ടിരിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഹെറോയിന്‍ പോലുള്ള ചിലതരം മയക്കുമരുന്നിന്‍െറ ഉപയോഗമാണ് ആളുകളെ കൂടുതല്‍ അപകടത്തിലേക്കും തുടര്‍ന്ന് മരണത്തിലേക്കും എത്തിക്കുന്നതെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്.
അടുത്തിടെ അധികൃതര്‍ പിടികൂടിയ ഹെറോയിന്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അപകടകരമായ വിഷാംശം കണ്ടത്തെിയിരുന്നു. മെയ്യനങ്ങാതെ പണം സമ്പാദിക്കല്‍ മാത്രമല്ല, മേഖലയിലെ യുവാക്കളുടെ ജീവിതം നശിപ്പിക്കല്‍കൂടി അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്നുവെന്ന വിലയിരുത്തലിലാണ് അധികൃതര്‍. രാജ്യത്ത് താമസിക്കുന്നവരില്‍ 70,000 പേര്‍ മയക്കുമരുന്നിന് അടിമകളാണെന്നാണ് ഒൗദ്യോഗിക കണക്കുകള്‍. 300 പേരില്‍ ഏഴുപേര്‍ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന കണക്കുകള്‍ ഗുരുതരമാണ്. മയക്കുമരുന്നിന്‍െറ ലോകത്തുനിന്ന് യുവാക്കളെ രക്ഷിക്കാന്‍ അധികൃതര്‍ ബോധവത്കരണ കാമ്പയിന് ഒരുങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി സ്കൂളുകള്‍, കോളജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തും. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് കാമ്പയിന്‍. ആയിരത്തിലേറെ മയക്കുമരുന്ന് കേസുകളാണ് ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. രണ്ടുകോടിയിലേറെ ലഹരി ഗുളികകള്‍ ഇക്കാലയളവില്‍ പിടികൂടി. 420 കിലോ കഞ്ചാവാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.