രാജ്യത്തുനിന്ന് മുങ്ങിയ 1750 പേരെ പിടിക്കാന്‍ ഇന്‍റര്‍പോള്‍ വലവിരിക്കുന്നു

കുവൈത്ത് സിറ്റി: വിവിധ കേസുകളില്‍ പ്രതികളായി രാജ്യത്തുനിന്ന് മുങ്ങിയ 1750 പേരെ പിടികൂടാന്‍ കുവൈത്ത് ഇന്‍റര്‍പോള്‍ വലവിരിക്കുന്നു. കുറ്റകൃത്യത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് കടന്നുകളയുകയോ മറ്റൊരു രാജ്യത്ത് അഭയാര്‍ഥികളാവുകയോ ചെയ്തവരെ പിടികൂടാനാണ് ഇന്‍റര്‍പോള്‍ ശ്രമിക്കുന്നത്. 
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെയും മറ്റു ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെയുമാണ് അടിയന്തരമായി പിടികൂടി നിയമവ്യവസ്ഥക്ക് മുന്നിലത്തെിക്കാന്‍ ലക്ഷ്യമിടുന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ഇന്‍റര്‍പോള്‍ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ 1750 പേരില്‍ 350 പേര്‍ കുവൈത്ത് പൗരന്മാരാണ്.
 മറ്റുള്ളവരിലധികവും അറബ് രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുമുണ്ട്. ഇന്‍റര്‍പോള്‍ തേടുന്നവരില്‍ 20 ശതമാനം സ്ത്രീകളാണ്. കുറ്റവാളികളെ കൈമാറുന്നതിന് കുവൈത്തുമായി കരാറില്ലാത്ത രാജ്യങ്ങളില്‍നിന്ന് പ്രതികളെ തിരികെയത്തെിക്കുന്നത് എളുപ്പമാവില്ളെന്നാണ് ഇന്‍റര്‍പോള്‍ വൃത്തങ്ങള്‍ പറയുന്നത്. ഗ്രാമങ്ങളിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തന്നെ ഒളിച്ചുകഴിയുന്ന പ്രതികളെ കണ്ടത്തെുകയെന്നതും എളുപ്പമാവില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.