47 തടവുകാരെ കുവൈത്ത് ഇറാന് കൈമാറി

കുവൈത്ത് സിറ്റി: ഇരു രാജ്യങ്ങളിലുമുള്ള തടവുകാരെ പരസ്പരം കൈമാറാനെടുത്ത തീരുമാനത്തിന്‍െറ ഭാഗമായി 47 തടവുകാരെ കുവൈത്ത് ഇറാന്‍ അധികൃതരെ ഏല്‍പ്പിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളെ മാനിച്ചുകൊണ്ടുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് അംഗീകാരം നല്‍കിയതോടെയാണ് ഇറാന്‍ തടവുകാരുടെ കൈമാറ്റം നടന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് കരമാര്‍ഗവും കടല്‍മാര്‍ഗവും നുഴഞ്ഞുകയറിയവര്‍, മറ്റു കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായവര്‍ എന്നിവരെയാണ് ഇറാന് കൈമാറിയത്. നേരത്തേയെടുത്ത തീരുമാന പ്രകാരം ഇറാന്‍ എയര്‍വേയ്സിന്‍െറ ചാര്‍ട്ടേഡ് വിമാനത്തിലാണ് കുവൈത്തിലെ ജയിലുകളില്‍ കഴിയുകയായിരുന്ന ഇവരെ ഇറാനിലത്തെിച്ചത്.  തങ്ങളുടെ തടവുകാരെ വിട്ടുതരാന്‍ കുവൈത്ത് കാണിച്ച താല്‍പര്യത്തില്‍ ഇറാന്‍ നന്ദിയറിയിച്ചു. ഇറാനിലുള്ള തങ്ങളുടെ തടവുകാരുടെ കാര്യത്തിലും സമാനനടപടികള്‍ ഉണ്ടാവുമെന്നാണ് കുവൈത്ത് പ്രതീക്ഷിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.