റമദാനില്‍ വിശ്വാസികളെ സ്വീകരിക്കാന്‍  മസ്ജിദുല്‍ കബീര്‍ ഒരുങ്ങി

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ വിരുന്നത്തൊന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജ്യത്തെ പ്രധാനപള്ളിയായ മസ്ജിദുല്‍ കബീര്‍ വിശ്വാസികളെ സ്വീകരിക്കാന്‍ തയാറായതായി ഒൗഖാഫ്- ഇസ്ലാമികകാര്യമന്ത്രി യഅ്ഖൂബ് അല്‍സാനിഅ് പറഞ്ഞു. 
റമദാന്‍ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റമദാന്‍െറ മുന്നോടിയായി തുടങ്ങിവെച്ച ഖുബ്ബകളുടെയും മറ്റും പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാനിച്ചിട്ടുണ്ട്. പുതിയ പെയ്ന്‍റിങ് ജോലികളും അനുബന്ധ പ്രവൃത്തികളും തൃപ്തികരമായ നിലയിലാണ് അവസാനിപ്പിച്ചത്. കാര്‍പെറ്റ് വിരിക്കുന്ന ജോലികളും പള്ളിയുടെ സമീപപ്രദേശങ്ങളിലെ അനുബന്ധസൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. റമദാന്‍ 27ലെ രാത്രി നമസ്കാരത്തിന് ഒന്നരലക്ഷത്തിലധികം വിശ്വാസികള്‍ പള്ളിയിലും പരിസരത്തുമായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വേണ്ട സുരക്ഷാ ക്രമീകരണങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തും. അതിനിടെ, രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലായി ആറു റമദാന്‍ കേന്ദ്രങ്ങള്‍ പ്രാര്‍ഥനക്ക് തയാറായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. റമദാനില്‍  ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ക്കായി ഓരോ ഗവര്‍ണറേറ്റുകളിലും ആറുവീതം ഇഅ്തികാഫ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 
ഇത്തരത്തിലുള്ള 36 ഇഅ്തികാഫ് കേന്ദ്രങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. 
അതേസമയം, ഇപ്രാവശ്യം ബന്ധപ്പെട്ട സംഘടനകളെ കെനെറ്റ് വഴി മാത്രമേ പള്ളികളിലത്തെുന്ന വിശ്വാസികളില്‍നിന്ന് ധനസമാഹാരണം നടത്താന്‍ അനുവദിക്കൂവെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.