സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷാഫലം:  ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിനും ഭാരതീയ വിദ്യാഭവനും മികച്ച വിജയം

കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ 12 ക്ളാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളും ഭാരതീയ വിദ്യാഭവനും മികച്ച വിജയം സ്വന്തമാക്കി. 288 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ 99.7 ശതമാനം കുട്ടികള്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 
ഇവരില്‍ 20 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് സ്വന്തമാക്കിയപ്പോള്‍ 70 ശതമാനം കുട്ടികള്‍  ഡിസ്റ്റിങ്ഷന്‍ കരസ്ഥമാക്കി. മാത്സ്, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഹിസ്റ്ററി, ഫാഷന്‍ സ്റ്റഡീസ്, ഹോം സയന്‍സ്, സൈക്കോളജി എന്നീ വിഭാഗങ്ങളില്‍ കുവൈത്തില്‍ ഒന്നാമതത്തെിയത് കമ്യൂണിറ്റി സ്കൂള്‍ വിദ്യാര്‍ഥികളാണ്. സൈക്കോളജിയില്‍ നാലുപേര്‍ നൂറുശതമാനം മാര്‍ക്ക് സ്വന്തമാക്കി. ഫാത്തിമ സലീം പാര്‍ക്കര്‍, ജൂലിയ അനില്‍, മനാര്‍ ആസാദ് ഖാന്‍, സഫ സാഹിദ് സാരങ് എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. കോമേഴ്സില്‍ കുവൈത്തിലെ ആദ്യ മൂന്നു സ്ഥാനവും ഈ സ്കൂളിലെ കുട്ടികള്‍ക്കാണ്. 
കൗശിക് (95.8 ശതമാനം), ജെറിന്‍ ജോസ് (95.4 ശതമാനം), അന്‍സു ജോസഫ് (95 ശതമാനം) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലത്തെിയത്. സയന്‍സില്‍ ഷെബിന്‍ തോമസ് ജോണ്‍, ഖാസിം ബുര്‍ഹാന്‍ ബാട്ടിയ എന്നിവര്‍ 97.2 ശതമാനം മാര്‍ക്കോടെ സ്കൂളില്‍ ഒന്നാമതത്തെിയപ്പോള്‍ ഹ്യൂമാനിറ്റീസില്‍ 86.8 ശതമാനം മാര്‍ക്കോടെ ആനന്ദ് സുരേഷ് നായരാണ് മുന്നില്‍. മികച്ച വിജയം സ്വന്തമാക്കിയ വിദ്യാര്‍ഥികളെ സീനിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ വി. ബിനുമോന്‍ അഭിനന്ദിച്ചു. വിദ്യാഭവനില്‍ പരീക്ഷ എഴുതിയ 67 കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടി. കെമിസ്ട്രിയില്‍  ശ്രദ്ധേയ താക്കറെ, പ്രത്യുഷ, അക്ഷയ ശ്രീനിവാസന്‍ എന്നിവരും ബയോളജിയില്‍ ജനീഷ് പട്ടേലും നൂറുശതമാനം മാര്‍ക്ക് നേടി. 
ശാസ്ത്ര വിഭാഗത്തില്‍ 98 ശതമാനം മാര്‍ക്കോടെ ശ്രദ്ധേയ താക്കറെ ഒന്നാമതത്തെിയപ്പോള്‍ 97.6 ശതമാനം മാര്‍ക്കോടെ പ്രത്യുഷ രണ്ടാമതും 97.2 ശതമാനം മാര്‍ക്കോടെ അക്ഷയ ശ്രീനിവാസന്‍ മൂന്നാമതുമത്തെി. കോമേഴ്സില്‍ തയ്ബ റഹ്മത്ത് 94.8 ശതമാനം മാര്‍ക്കോടെ ഒന്നാമതത്തെിയപ്പോള്‍ 94.6 ശതമാനം മാര്‍ക്ക് നേടിയ റബേക്ക സൂസനും സാം എബി സാമുവലും തൊട്ടുപിറകിലത്തെി. 
ഭാരതീയ വിദ്യാഭവന്‍ മിഡിലീസ്റ്റ് ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രന്‍ മേനോന്‍, പ്രിന്‍സിപ്പല്‍ ടി. പ്രേംകുമാര്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.