കുവൈത്ത് സിറ്റി: യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ ഇറക്കിയശേഷം കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ സുരക്ഷാ വിഭാഗം സൂക്ഷ്മപരിശോധന നടത്തി. ശനിയാഴ്ച രാവിലെ ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനിലേക്ക് പറക്കാനായി ഒരുങ്ങിനിന്ന കുവൈത്ത് എയര്‍വേയ്സിന്‍െറ 561ാം നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. യാത്രക്കാരിലൊരാള്‍ താന്‍ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടിത്തെറിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.
ക്യാപ്റ്റന്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ വിഭാഗവും ബോംബ് സ്ക്വാഡും സ്പെഷല്‍ ഫോഴ്സും വിമാനത്താവളത്തിലേക്ക് കുതിക്കുകയും യാത്രക്കാരെ ഒഴിവാക്കിയശേഷം വിമാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തുകയുമായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. യാത്രക്കാരുടെ ലഗേജുകളും ഹാന്‍ഡ്ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടത്തൊന്‍ സാധിച്ചില്ല. തുടര്‍ന്ന്, ബോംബ് ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പറന്നതായും കുവൈത്ത് എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, യാത്രക്കാരന്‍ നടത്തിയ ബോംബ് ഭീഷണിയെ തുടര്‍ന്നാണ് കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒഴിവാക്കി പരിശോധന നടത്തിയതെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ക്യാപ്റ്റന്‍ ആവശ്യപ്പെട്ടതു കാരണം ഒന്നുകൂടി യാത്രക്കാരെയും ലഗേജുകളും പരിശോധിക്കുകമാത്രമാണ് ഉണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന ബന്ധപ്പെട്ട സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ കൂട്ടിച്ചേ
ര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.