കുവൈത്ത് സിറ്റി: പ്രമുഖ പാര്‍ലമെന്‍േററിയനും സ്പീക്കറും ഖറാഫി ബിസിനസ് ഗ്രൂപ്പിന്‍െറ അധിപനുമായിരുന്ന ജാസിം മുഹമ്മദ് അബ്ദുല്‍ മുഹ്സിന്‍ അല്‍ഖറാഫി മരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.
പാര്‍ലമെന്‍റംഗം, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളില്‍ രാജ്യത്തിന്‍െറ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന അദ്ദേഹം 2015 മേയ് 22നാണ് മരിച്ചത്. തുര്‍ക്കിയില്‍നിന്ന് മടങ്ങിവരുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാഷ്ട്രീയരംഗത്തും വ്യാപാരമേഖലയിലും ഒരുപോലെ മികച്ചുനിന്ന വ്യക്തിത്വമായിരുന്നു ജാസിം അല്‍ഖറാഫിയുടേത്. രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ അല്‍ഖറാഫി ഗ്രൂപ്പിന്‍െറ ഉടമയായിരുന്നു. 1944ല്‍ കുവൈത്ത് സിറ്റിയിലെ ഖിബ്ല മേഖലയിലെ പ്രമുഖ കുടുംബത്തിലാണ് ജനനം. രാഷ്ട്രീയ, ബിസിനസ് മേഖലകളില്‍ അറിയപ്പെടുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്‍േറത്. പിതാവ് അബ്ദുല്‍ മുഹ്സിന്‍ അല്‍ഖറാഫി പാര്‍ലമെന്‍റ് അംഗമായിരുന്നു. അദ്ദേഹമാണ് അല്‍ഖറാഫി ഗ്രൂപ് സ്ഥാപിച്ചത്. ബ്രിട്ടനില്‍ ഉപരിപഠനം നടത്തിയശേഷം രാഷ്ട്രീയ രംഗത്തിറങ്ങിയ ജാസിം അല്‍ഖറാഫി 1979, 1981, 1985, 1996, 1999, 2003, 2006, 2008, 2009 വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1985 മുതല്‍ 1990 വരെ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1999 മുതല്‍ 2011 വരെ കാലത്താണ് സ്പീക്കറായി സഭയെ നയിച്ചത്. വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ജാസിം അല്‍ഖറാഫി അറബ്, അന്താരാഷ്ട്ര തലത്തില്‍ വിവിധ സാമൂഹിക സംഘടനകളുടെയും ജീവകാരുണ്യ, സന്നദ്ധസംഘങ്ങളുടെയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.