കുവൈത്ത് സിറ്റി: രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിപണിയില്‍ മാന്യമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ പുറം രാജ്യങ്ങളില്‍നിന്നുള്ള അവയുടെ ഇറക്കുമതി നിര്‍ത്തിവെക്കണമെന്ന് കര്‍ഷക യൂനിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. റമദാന്‍ അടുത്തുവരുന്ന സമയത്താണ് ഇത്തരം ഉല്‍പന്നങ്ങളുടെ വിറ്റുവരവിലൂടെ കര്‍ഷകര്‍ ലാഭം പ്രതീക്ഷിക്കാറ്. എന്നാല്‍ ഇറാന്‍, സൗദി ഉള്‍പ്പെടെ അയല്‍രാജ്യങ്ങളില്‍നിന്നും മറ്റും പഴങ്ങളും പച്ചക്കറികളും ധാരാളമായി വിപണിയില്‍ എത്തുന്നുണ്ട്. ഇത് തദ്ദേശീയ ഉല്‍പന്നങ്ങളുടെ വില കുറയാന്‍ ഇടയാക്കുന്നുവെന്നാണ് കര്‍ഷര്‍ പറയുന്നത്. പ്രത്യേകിച്ച് ഖിയാര്‍, തക്കാളി, കോളിഫ്ളവര്‍, ഗാബേജ് പോലുള്ള പച്ചക്കറികളാണ് പുറംരാജ്യങ്ങളില്‍നിന്നത്തെുന്നത്. വന്‍ തുക മുടക്കി ഉല്‍പാദിപ്പിക്കുന്ന തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിദേശ ഉല്‍പന്നങ്ങളോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത സാചര്യത്തില്‍ വാണിജ്യ മന്ത്രാലയം ഇതില്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.