കുവൈത്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ 488 ഫണ്ട് ക്രമക്കേടുകള്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഫണ്ട് ക്രമക്കേടുകള്‍ കണ്ടത്തെി. 2015 ആഗസ്റ്റ് ഒന്നുമുതല്‍ 2016 ജനുവരി 31 വരെയുള്ള കാലത്ത് 488 പൊതുഫണ്ട് ക്രമക്കേടുകള്‍ കണ്ടത്തെിയതായി നീതിന്യായ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇക്കാര്യം സ്ഥിരീകരിച്ച നീതിന്യായ മന്ത്രി യഅ്ഖൂബ് അസ്സാനിഅ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കായി സമര്‍പ്പിക്കുമെന്ന് അറിയിച്ചു.
 ഇതില്‍ 150 ക്രമക്കേടുകളില്‍ കോടതി തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്. 68 കേസുകള്‍ അന്വേഷണഘട്ടത്തിലാണ്. 39 കേസുകള്‍ കോടതിയുടെ പരിധിക്ക് പുറത്തുള്ളവയാണെങ്കില്‍ 32 കേസുകളില്‍ കോടതി നടപടികള്‍ തുടങ്ങാനിരിക്കുന്നു. ബാക്കിയുള്ള 199 കേസുകളില്‍ ഒരുവിധത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ജല- വൈദ്യുതി മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്, 74 എണ്ണം. ആരോഗ്യമന്ത്രാലയത്തില്‍ 27 കേസുകളുണ്ട്.
കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, പബ്ളിക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സോഷ്യല്‍ സെക്യൂരിറ്റി എന്നിവയില്‍ 13 വീതവും വാര്‍ത്താവിതരണ മന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് അഫയേഴ്സ് എന്നിവയില്‍ 11 വീതവും കേസുകളുണ്ട്. കുവൈത്ത് പോര്‍ട്ട്സ് അതോറിറ്റിയില്‍ ഏഴും നീതിന്യായ മന്ത്രാലയത്തില്‍ ആറും ഒൗഖാഫ് മന്ത്രാലയത്തില്‍ അഞ്ചും കേസുകളാണുള്ളത്. ആഭ്യന്തര മന്ത്രാലയം, തൊഴില്‍-സാമൂഹിക മന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയര്‍, കുവൈത്ത് ക്രെഡിറ്റ് ബാങ്ക്, സകാത്ത് ഹൗസ് എന്നിവയില്‍ നാലു കേസുകള്‍ വീതവും ഭവനമന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോര്‍ ഹാന്‍ഡികാപ് അഫയേഴ്സ് എന്നിവയില്‍ രണ്ടു കേസുകള്‍ വീതവുമുണ്ട്.
പബ്ളിക് അതോറിറ്റി ഫോര്‍ പ്രിന്‍റിങ് ആന്‍റ് പബ്ളിക്കേഷന്‍ ഓഫ് ഖുര്‍ആന്‍, സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ്, കുവൈത്ത് എയര്‍വേയ്സ് കോര്‍പറേഷന്‍, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട് ആന്‍ഡ് ലെറ്റേഴ്സ് എന്നിവയില്‍ ഓരോന്ന് വീതം കേസുകള്‍ കണ്ടത്തെിയിട്ടുണ്ട്. അതേസമയം, 15 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫണ്ട് ക്രമക്കേട് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രൈവറ്റ് യൂനിവേഴ്സിറ്റീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ്, പാര്‍ലമെന്‍ററികാര്യ മന്ത്രാലയം, കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് റിസര്‍ച്, അക്കാദമിക് അക്രഡിറ്റേഷന്‍ നാഷനല്‍ ഏജന്‍സി, ഒൗഖാഫ് ജനറല്‍ സെക്രട്ടേറിയറ്റ്, പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍, കുവൈത്ത് ഫയര്‍ സര്‍വിസ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ, സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റി, നാഷനല്‍ ഗാര്‍ഡ്, കുവൈത്ത് ന്യൂസ് ഏജന്‍സി, യുവജനകാര്യ മന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോര്‍ മൈനേര്‍സ്, കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്, ധനമന്ത്രാലയം എന്നിവയാണവ. എന്നാല്‍, 14 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഫണ്ട് ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് നീതിന്യായ മന്ത്രാലയത്തിന് കൈമാറിയിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയം, വാര്‍ത്താവിനിമയ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, എണ്ണ മന്ത്രാലയം, എന്‍വയണ്‍മെന്‍റ് പബ്ളിക് അതോറിറ്റി, സിവില്‍ സര്‍വിസ് കമീഷന്‍, ഗവണ്‍മെന്‍റ് മാന്‍പവര്‍ റീസ്ട്രക്ചറിങ് പ്രോഗ്രാം, ഫത്വ ആന്‍ഡ് ലജിസ്ളേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്, കുവൈത്ത് മുനിസിപ്പാലിറ്റി, കോര്‍ട്ട് ഓഫ് അപ്പീല്‍സ്, പബ്ളിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സസ് എന്നിവയാണവ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.