കുവൈത്ത് സിറ്റി: തുര്‍ക്കിയിലെ ഇസ്തംബൂളിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഒരു കുവൈത്തി പൗരന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇസ്തംബൂളിലെ കുവൈത്ത് എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍, സ്വദേശിയുടെ പരിക്ക് ഗുരുതരമല്ളെന്നും ചികിത്സക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കുവൈത്ത് എംബസി അറിയിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് തുര്‍ക്കിയിലുള്ള കുവൈത്തികളുടെ വിവരങ്ങള്‍ കുടുംബക്കാര്‍ക്ക് അറിയുന്നതിന് എംബസിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുര്‍ക്കിയിലെ സുരക്ഷാപ്രശ്നങ്ങള്‍ മനസ്സിലാക്കി അവിടത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ എംബസി കുവൈത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.