കുവൈത്ത് സിറ്റി: അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വന്‍ ദേശീയപ്രാധാന്യമുണ്ടെന്ന് എം.ബി. രാജേഷ് എം.പി. തീവ്ര ഉദാരവത്കരണനയങ്ങള്‍ നടപ്പാക്കിയും മതനിരപേക്ഷ ധൈഷണികതക്കുനേരെ ഭരണകൂട വിധ്വംസക പ്രവര്‍ത്തനങ്ങള്‍കൊണ്ടും രാജ്യത്ത് ഭരണകൂടത്തിന്‍െറ അമിതാധികാര പ്രവണതകള്‍കൊണ്ടും ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന മോദിസര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇ.എം.എസ്, എ.കെ.ജി, ബിഷപ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണത്തിന്‍െറ ഭാഗമായി കല കുവൈത്ത് അബ്ബാസിയ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച ‘തെരഞ്ഞെടുപ്പും ഇന്ത്യന്‍ രാഷ്ട്രീയവും’ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. ശ്രീംലാല്‍, സത്താര്‍ കുന്നില്‍, വര്‍ഗീസ് പുതുകുളങ്ങര, ബഷീര്‍ ബാത്ത, ശാന്ത ആര്‍. നായര്‍, എന്‍. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇ.എം.എസ്, എ.കെ.ജി, ബിഷപ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണക്കുറിപ്പ് പ്രജീഷ് അവതരിപ്പിച്ചു.
ചുനക്കര രാജപ്പന്‍ എഴുതിയ ‘അഭയം തേടുന്നവര്‍’ കഥാസമാഹാരം സാം പൈനുംമൂടിന് നല്‍കി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതവും ട്രഷറര്‍ അനില്‍ കൂക്കിരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.