കുവൈത്തും മെക്സികോയും  സുരക്ഷാസഹകരണ കരാറില്‍ ഒപ്പുവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തും മെക്സികോയും സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചു. മെക്സികോയില്‍ സന്ദര്‍ശനം നടത്തുന്ന കുവൈത്ത് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദും മെക്സികോ ഫെഡറല്‍ ജനറല്‍ കമീഷണറും പൊലീസ് മേധാവിയുമായ ഡാമിയന്‍ കനാലസ് മെനയുമാണ് കരാറുകളില്‍ ഒപ്പുവെച്ചതെന്ന് മെക്സികോയിലെ കുവൈത്ത് അംബാസഡര്‍ സമീഹ് ജൗഹര്‍ ഹയാത്ത് അറിയിച്ചു. ഇരുരാജ്യങ്ങളും സുരക്ഷാപ്രശ്നങ്ങളില്‍ പരസ്പരസഹകരണം ഉറപ്പാക്കുകയാണ് കരാറിന്‍െറ കാതല്‍. അതോടൊപ്പം, തീവ്രവാദം, ഭീകരവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതില്‍ ഇരുവിഭാഗവും സ്വയത്തമാക്കിയ അറിവുകളും പരിചയവും പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്. സുരക്ഷാമേഖലയില്‍ സാങ്കേതികരംഗത്തെ മികവ് ഉപയോഗിക്കുന്നതില്‍ മെക്സികോ മുന്‍നിരയിലാണെന്നും പലരംഗത്തും അവരുടെ സഹായം ഉപയോഗപ്പെടുത്താന്‍ കുവൈത്തിന് പദ്ധതിയുണ്ടെന്നും ഫഹദ് അല്‍ഫഹദ് വ്യക്തമാക്കി. മെക്സികോയിലെ വിവിധ പൊലീസ് സ്റ്റേഷനുകളും കണ്‍ട്രോള്‍ റൂമുകളും സന്ദര്‍ശിച്ച അദ്ദേഹം അവരുപയോഗിക്കുന്ന സങ്കേതങ്ങളും സംവിധാനങ്ങളും മനസ്സിലാക്കി. എമര്‍ജന്‍സി കണ്‍ട്രോള്‍ സെന്‍റര്‍, പൊലീസ് ട്രെയ്നിങ് സെന്‍റര്‍, പാരാമെഡിക് സെന്‍റര്‍, ഇന്‍ഫര്‍മേഷന്‍ അനാലിസിസ് ആന്‍ഡ് ആര്‍ക്കൈവ്സ് സെന്‍റര്‍ എന്നിവയും അണ്ടര്‍ സെക്രട്ടറി സന്ദര്‍ശിച്ചു. ഹ്രസ്വസന്ദര്‍ശനത്തിനായി രണ്ടു ദിവസം മുമ്പാണ് സുലൈമാന്‍ ഫഹദ് അല്‍ഫഹദ് മെക്സികോയിലത്തെിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.