കുവൈത്ത് സിറ്റി: ദേശീയദിനാഘോഷ ഭാഗമായി പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം റിഗ്ഗയ് പാര്‍ക്കില്‍ സംഘടിപ്പിച്ച പൊന്നാനി സംഗമത്തില്‍ നാടിന്‍െറ ഓര്‍മകള്‍ പങ്കുവെച്ചും സ്നേഹസൗഹാര്‍ദം പുതുക്കിയും പൊന്നാനിക്കാര്‍ ഒരുമിച്ചുകൂടി. എ. സക്കരിയ ഉദ്ഘാടനം ചെയ്തു. ടി.ടി. നാസര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ ഹാജി പുതുപൊന്നാനി, കെ.കെ. ഹംസ, ഹനീഫ മാളിയേക്കല്‍, രാജേഷ്, യു. ഹംസ, അബ്ദുറഹ്മാന്‍, യു. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
സര്‍ഗസംഗമം, വടംവലി, മ്യൂസിക് ചെയര്‍ തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് ബാദുഷ, അലി മാളിയേക്കല്‍, കെ.കെ. ബഷീര്‍, നസീര്‍, നാസര്‍, കെ.കെ. അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജലീബ്, ഫര്‍വാനിയ, ഹവല്ലി, സാല്‍മിയ, ഫാഹില്‍, സിറ്റി എന്നിവിടങ്ങളില്‍ മേഖലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ജാഫര്‍ സാലിഹ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.