നിയമത്തില്‍ ഭേദഗതി: ബൈക്ക് ലൈസന്‍സിന് 18 വയസ്സാവണം

കുവൈത്ത് സിറ്റി: ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിന് 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പുതിയ ഉത്തരവുപ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും 18 വയസ്സ് പൂര്‍ത്തിയാക്കിയായാല്‍ മാത്രമേ ബൈക്ക് ലൈസന്‍സിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. ബൈക്ക് ലൈസന്‍സിന്‍െറ കാര്യത്തില്‍ വയസ്സ് ഇതുവരെ ബാധകമായിരുന്നില്ല. 
അതുപോലെ ബൈക്ക് ഓടിക്കുന്നതിന് ലൈസന്‍സുണ്ടായിരിക്കുകയെന്ന നിബന്ധന ശക്തമായി നടപ്പാക്കാന്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കുട്ടികളിലടക്കം കണ്ടുവരുന്ന ബൈക്കുകള്‍ കൊണ്ടുള്ള അഭ്യാസപ്രകടനം അപകടങ്ങള്‍ക്കും അതുവഴി മരണങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമാക്കുന്നത് ലൈസന്‍സില്ലാതെ ഹോട്ടലുകളിലും മറ്റും ഡെലിവറി ജോലികളിലേര്‍പ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികളെയും ബാധിക്കും. മലയാളികളുള്‍പ്പെടെ നിരവധി വിദേശികളാണ് ഹോട്ടലുകള്‍, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍, കഫറ്റീരിയകള്‍പോലുള്ള സ്ഥലങ്ങളില്‍ ബൈക്കില്‍ ഡെലിവറി ചെയ്തുകൊണ്ടിരിക്കുന്നത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.