റമദാന്‍ 21ാം രാവ്: മസ്ജിദുല്‍ കബീറില്‍ ആയിരങ്ങള്‍ രാത്രി നമസ്കാരത്തിനത്തെി

കുവൈത്ത് സിറ്റി: റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ശര്‍ഖിലെ മസ്ജിദുല്‍ കബീറില്‍ വിശ്വാസികളുടെ തിരക്കേറി. റമദാന്‍ 21ാം രാവില്‍ രാത്രി സ്ത്രീകളും പുരുഷന്മാരും അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് മസ്ജിദുല്‍ കബീറില്‍ രാത്രി നമസ്കാരത്തില്‍ സംബന്ധിക്കാനത്തെിയത്.
ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് മസ്ജിദുല്‍ കബീര്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പള്ളികളിലും അധികൃതര്‍ സ്വീകരിക്കുന്നത്. പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുപുറമെ സ്ത്രീകളെ പരിശോധിക്കുന്നതിന് വനിതാ പൊലീസിനെയും മസ്ജിദുല്‍ കബീറില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന് പുറമെ പൊതുമരാമത്ത്, ആരോഗ്യമന്ത്രാലയങ്ങളുടെയും യൂത്ത് ആന്‍ഡ് സ്പോര്‍ട്സ്, ജനറല്‍ ഫയര്‍ഫോഴ്സ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്‍റുകളുടെയും സഹകരണത്തോടെയാണ് പ്രാര്‍ഥനക്കത്തെുന്ന വിശ്വാസികള്‍ക്ക് സൗകര്യവും സുരക്ഷയും ഒരുക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.