ഈദുല്‍ ഫിത്ര്‍ ജൂലൈ ആറിന് -ഉജൈരി

കുവൈത്ത് സിറ്റി: ഈ വര്‍ഷം റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് ജൂലൈ ആറിന് ബുധനാഴ്ച കുവൈത്തുള്‍പ്പെടെ മേഖലയില്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുമെന്നും രാജ്യത്തെ പ്രമുഖ ഗോളശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ ഉജൈരി പറഞ്ഞു. തന്‍െറ 96ാം ജന്മദിനത്തോടനുബന്ധിച്ച് ബര്‍ജസ് അല്‍ ബര്‍ജസിന്‍െറ ദീവാനിയയില്‍ നടന്ന ആഘോഷപരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജൂലൈ നാലിന് ഉച്ചയോടെ തെളിയുന്ന ഈ വര്‍ഷത്തെ ശവ്വാല്‍ പിറ സൂര്യാസ്തമയത്തിനുമുമ്പ് അസ്തമിക്കുന്നതിനാല്‍ അന്ന് കാണുക അസാധ്യമായിരിക്കും. ഇത് കാരണം ജൂലൈ അഞ്ച് ചൊവ്വാഴ്ച റമദാന്‍ 30 ആയി കണക്കാക്കി തൊട്ടടുത്ത ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടതായിവരും. അതേസമയം, മേഖലയില്‍ സുന്നി വിഭാഗവും ശിയാ വിഭാഗവും ഇക്കുറി ഒരുമിച്ചായിരിക്കും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയെന്നും ഉജൈരി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.