കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഗുരുകുലം വാര്‍ഷികാഘോഷവും ഗുരുസ്തവം ദര്‍ശനമാല രചനാ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. മംഗഫ് സാരഥി ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം ഗുരുനാരായണ സേവാ നികേതന്‍ മുഖ്യാചാര്യന്‍ ബാലാജി ഉദ്ഘാടനം നിര്‍വഹിച്ചു.
സാരഥി പ്രസിഡന്‍റ് കെ. സുരേഷ്. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് നാരായണന്‍, ട്രഷറര്‍ മുരുകദാസ്, ഗുരുകുലം വൈസ് പ്രസിഡന്‍റ് സായൂജ്യ സലിംകുമാര്‍, സെക്രട്ടറി അതുല്‍ രാംദാസ്, ട്രഷറര്‍ അക്ഷര ജിജി, രക്ഷാധികാരി സുരേഷ് കൊച്ചത്ത്, സാരഥി ട്രസ്റ്റ് ആക്ടിങ് ചെയര്‍മാന്‍ സി.ജെ. റെജി, വനിതാവേദി അധ്യക്ഷ രോഷ്നി ബിജു, ഗുരുകുലം ചീഫ് കോഓഡിനേറ്റര്‍ വിനീഷ് വിശ്വംഭരന്‍ എന്നിവര്‍ സംബന്ധിച്ചു. ഗുരുദേവമാര്‍ഗ തരംഗിണി, മരം ഒരു വരം പദ്ധതി എന്നിവക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. ദര്‍ശനമാല ആലാപന മത്സരത്തില്‍ സാല്‍മിയ യൂനിറ്റ് വിജയികളായി. ചടങ്ങിന്‍െറ ഭാഗമായി ബാലാജിയുടെ നേതൃത്വത്തില്‍ ഗുരുദേവന്‍െറ ദാമ്പത്യദര്‍ശനം, ആയുരാരോഗ്യസൗഖ്യം, മാതൃവന്ദനം, ഗുരുസ്തവം, ദര്‍ശനമാല തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വേദികളിലായി പ്രഭാഷണങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.