യൂത്ത് ഇന്ത്യ റമദാന്‍  യുവസംഗമം സംഘടിപ്പിച്ചു 

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ റമദാന്‍ യുവസംഗമവും ഇഫ്താറും സംഘടിപ്പിച്ചു. മംഗഫ് നജാത്ത് സ്കൂളില്‍ നടന്ന പരിപാടി യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്‍റുമായ ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. 
സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എസ്.എം. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസ്ലാമിക സമൂഹത്തോട് ഖുര്‍ആനിക ദര്‍ശനത്തിന്‍െറ വക്താക്കളാകാനുള്ള ആഹ്വാനമാണ് റമദാനെന്ന് അദ്ദേഹം പറഞ്ഞു. 
ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ കൈവെടിയുകയും ഭൗതിക ആസക്തികളുടെ പൂര്‍ത്തീകരണം മാത്രമായി ജീവിതത്തെ കാണുകയും ചെയ്തതാണ് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം. ഇതിനുള്ള പോംവഴിയാണ് വ്രതാനുഷ്ഠാനത്തിലൂടെ തുറന്നുകിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് അലി അല്‍മൗലി സംസാരിച്ചു. കെ.ഐ.ജി റമദാന്‍ സുവനീര്‍ ക്യൂസെവന്‍ മൊബൈല്‍ മാനേജര്‍ ഹാവാസ് അബ്ദുല്ലക്ക് നല്‍കി വൈസ് പ്രസിഡന്‍റ് കെ.എ. സുബൈര്‍ പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി അനീസ് ഫാറൂഖി പ്രാര്‍ഥന നിര്‍വഹിച്ചു. മേഖല പ്രസിഡന്‍റുമാരായ ഫിറോസ് ഹമീദ്, കെ. മൊയ്തു എന്നിവര്‍ സംബന്ധിച്ചു. 
യൂത്ത് ഇന്ത്യ സെക്രട്ടറി ഷാഫി കൊയമ്മ സ്വാഗതം പറഞ്ഞു. ശുക്കൂര്‍ ഖിറാഅത്ത് നടത്തി. അന്‍വര്‍ ഷാജി, മുഹമ്മദ് ഫഹീം, അബ്ദുറസാഖ് നദ്വി, നിയാസ് ഇസ്ലാഹി, എ.സി. സാജിദ്, റഫീഖ് ബാബു, മുഹമ്മദ് ഹാറൂന്‍, അബ്ദുല്‍ ബാസിത്, ഷഫീര്‍ അബൂബക്കര്‍, ഷാഹിദ്, സനോജ്, സിജില്‍, യൂനുസ് കാനോത്ത്, മറിയം മൊയ്തു, ഉസാമ, അംജദ്, സഫ്വാന്‍, എന്‍.കെ. ശാഫി, അജ്മല്‍, മെഹനാസ്, അഹ്മദ്, കെ. റഹീം, റഫീഖ്, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.