കുവൈത്ത് സിറ്റി: സമീപഭാവിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ജി.സി.സി കസ്റ്റംസ് യൂനിയന്‍െറ പ്രധാന കേന്ദ്രങ്ങളിലൊന്ന് കുവൈത്തിലെ ശുവൈഖ് തുറമുഖമാവുമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് ജനറല്‍ മാനേജര്‍ ഖാലിദ് അല്‍സൈഫ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ജിദ്ദയില്‍ നടന്ന ജി.സി.സി ധനകാര്യ സഹകരണ സമിതിയുടെ 104ാമത് യോഗത്തിലാണ് ഈ തീരുമാനമുണ്ടായതെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ രാജ്യങ്ങളില്‍നിന്നും ഒരു തുറമുഖം വീതമാണ് ജി.സി.സി കസ്റ്റംസ് യൂനിയന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. അതില്‍തന്നെ കുവൈത്തിന്‍െറ ശുവൈഖ് തുറമുഖത്തിന് പ്രധാന സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജി.സി.സി കസ്റ്റംസ് യൂനിയന്‍ മുന്നോട്ടുവെക്കുന്ന നിലവാരം ഇപ്പോള്‍ തന്നെ നിലവിലുള്ളതാണ് ശുവൈഖിന് നേട്ടമായത്. മിക്ക രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങള്‍ക്കും യൂനിയന്‍ മുന്നോട്ടുവെക്കുന്ന നിലവാരത്തിന്‍െറ 80 ശതമാനമെങ്കിലും പൂര്‍ത്തീകരിക്കാനായിട്ടുണ്ട്. ഇത് യൂനിയന്‍െറ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കും.
ജി.സി.സി കസ്റ്റംസ് യൂനിയന്‍ രൂപവത്കരണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നോട്ടുപോവുന്നുണ്ടെന്നും അടുത്തവര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍വരുമെന്നാണ് പ്രതീക്ഷയെന്നും ഖാലിദ് അല്‍സൈഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.