കുവൈത്ത് പെട്രോളിന് വിലയിടിവ്: ബാരലിന് 42.60 ഡോളര്‍

കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം കുവൈത്ത് പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും വിലയിടിവ്. മുന്‍ ദിവസത്തേതിനേക്കാള്‍ 14 സെന്‍റ് കുറഞ്ഞ് കഴിഞ്ഞദിവസം
 ഒരു ബാരല്‍ കുവൈത്ത് പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത് 42.60 ഡോളറാണ്. ഇതിന് തൊട്ട്മുമ്പത്തെ ദിവസം ബാരലിന് 42.74 ഡോളര്‍ രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ വിലയിടിവ് ഉണ്ടായത്. കുവൈത്ത് പെട്രോളിയം കമ്പനി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയം മേഖലയില്‍ ഉണ്ടായ പുതിയ സംഭവവികാസങ്ങളാണ് പുതിയ വിലയിടിവ് കാരണമായി പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.