ഇംവ ഡിബേറ്റ്: മുഹമ്മദ് മിശ്അലിന് ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (ഇംവ കുവൈത്ത്) സംഘടിപ്പിച്ച ‘എജുമീറ്റ്-2016’ ഇന്‍റര്‍ സ്കൂള്‍ ഡിബേറ്റില്‍ സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ (സീനിയര്‍) വിദ്യാര്‍ഥി മുഹമ്മദ് മിശ്അലിന് ഒന്നാം സമ്മാനം. 
ഇന്ത്യന്‍ എജുക്കേഷനല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ അനിരുദ്ധ രമേശ് രണ്ടാം സ്ഥാനവും ആദിത്യ ജയ്പാല്‍ മൂന്നാം സ്ഥാനവും നേടി. ‘ഈസ് ദ ഇന്ത്യന്‍ മീഡിയ പ്ളേയിങ് ഇറ്റ്സ് റോള്‍ ആസ് ദ ഫോര്‍ത് പില്ലര്‍ ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ നടന്ന ഡിബേറ്റില്‍ ആസ്ട്രേലിയന്‍ കോളജ് ഓഫ് കുവൈത്ത് ഇംഗ്ളീഷ് വിഭാഗത്തിലെ മോളി ദിവാകരന്‍, ടോസ്റ്റ്മാസ്റ്റേഴ്സ് ക്ളബ് പ്രസിഡന്‍റ് ഡോ. സബിഹ ബില്‍ഗ്രാമി, കുവൈത്ത് യുനിവേഴ്സിറ്റിയിലെ റാന ഖാന്‍, ഡോ. നവ്നിത് ഗാന്ധി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. മുഖ്യാതിഥി കുവൈത്ത് സുസാന്‍ റഷ്ലിന്‍, മസഞ്ജീവ് സക് ലാനി എന്നിവര്‍ ജേതാക്കള്‍ക്ക് സമ്മാനം നല്‍കി. ഇംവ പ്രസിഡന്‍റ് ജാവേദ് അന്‍വര്‍, ഫിമ പ്രസിഡന്‍റ് ഇഫ്തികാര്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.