കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍െറ (കല കുവൈത്ത്) ആഭിമുഖ്യത്തില്‍ നടക്കുന്ന മാതൃഭാഷാ പഠന ക്ളാസുകള്‍ക്ക് തുടക്കമായി.
മംഗഫില്‍ ആരംഭിച്ച ആദ്യ ക്ളാസ് മാതൃഭാഷാ സമിതി ജനറല്‍ കണ്‍വീനര്‍ സജിത സ്കറിയ ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ പീതന്‍ കെ. വയനാടിന് സജിത സ്കറിയ അധ്യാപന സഹായി കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ഹിക്മത്, മംഗഫ് യൂനിറ്റ് കണ്‍വീനര്‍ ശാര്‍ങ്ഗധരന്‍ എന്നിവര്‍ സംസാരിച്ചു.
ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍, കേന്ദ്ര കമ്മിറ്റി അംഗം ശുഭ ഷൈന്‍, മേഖല കമ്മിറ്റി അംഗം രവീന്ദ്രന്‍ പിള്ള, മാതൃഭാഷാ സമിതി കണ്‍വീനര്‍ ഷാജു വി. ഹനീഫ്, ഫഹാഹീല്‍ മേഖല ജോയന്‍റ് കണ്‍വീനര്‍മാരായ വിനോദ് കോണോത്ത്, ബിജോയി എന്നിവര്‍ സംബന്ധിച്ചു.
അബ്ബാസിയ കല സെന്‍റില്‍ ആരംഭിച്ച ക്ളാസ് സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാതൃഭാഷ സമിതി അബ്ബാസിയ മേഖല കണ്‍വീനര്‍ പ്രിന്‍സ്റ്റണ്‍ ഡിക്രൂസ് സ്വാഗതം പറഞ്ഞു.
അധ്യാപിക ജെസ്സി ജോസിന് അബ്ബാസിയ മേഖല പ്രസിഡന്‍റ് കൃഷ്ണകുമാര്‍ അധ്യാപന സഹായി കൈമാറി.
കേന്ദ്ര കമ്മിറ്റി അംഗം അജിത് കുമാര്‍, മേഖല കമ്മിറ്റി അംഗങ്ങളായ ദിപിന്‍ ശശി, സജീവന്‍, കൃഷ്ണകുമാര്‍, കെ.എം. രാജേഷ്, ബിജു ജോസ്, കിരണ്‍, മാതൃഭാഷാ സമിതി മേഖല ജോയന്‍റ് കണ്‍വീനര്‍മാരായ ബിജു വിദ്യാനന്ദന്‍, ജിജു കാലായില്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.