മാതൃകാ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് കെട്ടിടം  ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃകാ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് നിര്‍വഹിച്ചു. 
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികള്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്ന കാര്യത്തില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിനുശേഷം നടത്തിയ ഹ്രസ്വ പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു. ഗതാഗത മേഖലയില്‍ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ പരിഷ്കരണമാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. റോഡപകടങ്ങളുടെയും  അതുവഴിയുളള മരണങ്ങളുടെയും തോത് ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള വിവിധ പദ്ധതികള്‍ ശക്തമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേ
ര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.