സുരക്ഷാവിഭാഗ ആസ്ഥാനങ്ങളില്‍ അമീറിന്‍െറ സന്ദര്‍ശനം: സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം പുതിയ സാഹചര്യത്തില്‍ വര്‍ധിച്ചു –അമീര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ ആസ്ഥാനങ്ങളില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സന്ദര്‍ശനം നടത്തി. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനുവേണ്ടി നിരന്തര ശ്രമത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റമദാന്‍ ആശംസകള്‍ കൈമാറുന്നതിനോടൊപ്പം കുവൈത്തിലും മേഖലയിലും രൂപപ്പെട്ടുവരുന്ന പുതിയ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ഊര്‍ജം അവര്‍ക്ക് പകര്‍ന്നുനല്‍കുന്നതിനുവേണ്ടിയുമായിരുന്നു അമീറിന്‍െറ സന്ദര്‍ശനം. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, ദേശീയ ഗാര്‍ഡ് മേധാവി ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് എന്നിവരോടൊപ്പം ആദ്യം ആഭ്യന്തരമന്ത്രാലയത്തിന്‍െറ ആസ്ഥാനത്താണ് അമീര്‍ സന്ദര്‍ശനം നടത്തിയത്.
അമീറിനെയും സംഘത്തെയും ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന്, ഉദ്യോഗസ്ഥരോടായി നടത്തിയ ഹ്രസ്വപ്രഭാഷണത്തില്‍ എല്ലാവര്‍ക്കും അമീര്‍ തന്‍െറ റമദാന്‍ ആശംസകള്‍ നേരുകയും വിശുദ്ധ മാസത്തിന്‍െറ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാവട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. അതോടൊപ്പം, സുരക്ഷാഭീഷണി ഏറെ ശക്തമായ സാഹചര്യത്തിലൂടെയാണ് രാജ്യവും മേഖലയും കടന്നുപോകുന്നതെന്നും ഇത് നിങ്ങളുടെ ഉത്തരവാദിത്തം കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അമീര്‍ ഉണര്‍ത്തി. സ്ഥിരതയും ശാന്തിയും നിലനിര്‍ത്തുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാത്തതാണ്. തോളോടുതോള്‍ ചേര്‍ന്ന് എല്ലാ വിഭാഗീയതകളും മറന്ന് നമ്മുടെ രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച് നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. അതോടൊപ്പം, മയക്കുമരുന്ന്, കൊലപാതകം, മോഷണം തുടങ്ങിയ തെറ്റായ പ്രവണതകളില്‍നിന്ന് യുവാക്കളെയും രാജ്യത്തെയും രക്ഷപ്പെടുത്തേണ്ട ബാധ്യതയും നമുക്കുണ്ട്. അടുത്ത കാലത്തായി കൈക്കൊണ്ട ശക്തമായ ചില നടപടികളിലൂടെ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ തോതില്‍ കുറവുവരുത്താന്‍ സാധിച്ചതില്‍ അമീര്‍ ഉദ്യോഗസ്ഥരെ പ്രശംസിച്ചു. എന്നാലും, മയക്കുമരുന്നുപോലുള്ള മഹാവിപത്തുകളില്‍നിന്ന് യുവാക്കളെ പൂര്‍ണമായും രക്ഷിച്ചെടുക്കേണ്ടതുണ്ട്. തീര്‍ക്കാന്‍ പറ്റാത്ത ഗതാഗത കുരുക്കുകളാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം.
റോഡപകടങ്ങളും അതുവഴിയുള്ള മരണങ്ങളുടെയും തോത് കുറച്ചുകൊണ്ടുവരുന്നതില്‍ നമുക്ക് വേണ്ടത്ര നിലമെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അമീര്‍ എടുത്തുപറഞ്ഞു. തുടര്‍ന്ന്, ദേശീയ ഗാര്‍ഡിന്‍െറ ആസ്ഥാനത്തത്തെിയ അമീറിനെയും സംഘത്തെയും ദേശീയ ഗാര്‍ഡ് മേധാവി ശൈഖ് സാലിം അല്‍ അലി അസ്സബാഹ്, ഉപമേധാവി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, അണ്ടര്‍ സെക്രട്ടറി കേണല്‍ എന്‍ജി. ഹാഷിം അബ്ദുറസാഖ് അല്‍ രിഫാഇ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആസ്ഥാനത്ത് തടിച്ചുകൂടിയ ദേശീയ ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന ശേഷം രാജ്യത്തിന് സുരക്ഷയൊരുക്കുന്നതില്‍ അവരുടെ പങ്ക് അദ്ദേഹം ഓര്‍മപ്പെടുത്തി. റമദാന്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായി സൈനിക ക്ളബ് ആസ്ഥാനത്താണ് അമീറും സംഘവും പിന്നീടത്തെിയത്. പ്രതിരോധ മന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ്, സൈനിക ഉപമേധാവി ജനറല്‍ ശൈഖ് അബ്ദുല്ല നവാഫ് അല്‍ അഹ്മദ് അസ്സബാഹ്, അണ്ടര്‍ സെക്രട്ടറി ജസ്സാര്‍ അബ്ദുറസാഖ് അല്‍ ജസ്സാര്‍, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സൈനിക ആസ്ഥാനത്ത് അമീറിനെയും സംഘത്തെയും സ്വീകരിച്ചു.
റമദാന്‍ ആശംസകള്‍ നേര്‍ന്നശേഷം നടത്തിയ ഹ്രസ്വപ്രഭാഷണത്തില്‍ പുറമെനിന്നുള്ള ഭീഷണികള്‍ ചെറുക്കുന്നതില്‍ സൈനികരുടെ പങ്ക് അമീര്‍ പ്രശം
സിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.