Posted On
date_range Updated On
date_range നാളെ മുതല്‍ ചൂട് കഠിനമാകും
കുവൈത്ത് സിറ്റി: രാജ്യത്ത് വരുംദിവസങ്ങളില്‍ ചൂട് കഠിനമാകുമെന്ന് പ്രമുഖ ഗോളനിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖ്. മണിക്കൂറില്‍ 60 വരെ കിലോ മീറ്റര്‍ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റടിക്കുകയും അതേ തുടര്‍ന്ന് അന്തരീക്ഷം പൊടിമയമാകുകയും ചെയ്ത പ്രതിഭാസത്തിന് ഇന്നത്തോടെ വിരാമമാകും. പൊടിമയമായ അന്തരീക്ഷമായതിനാല്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതില്‍ ഇതുവരെ കുറവുണ്ടായിരുന്നു. എന്നാല്‍, നാളെമുതല്‍ 10 ദിവസം തെളിഞ്ഞ അന്തരീക്ഷമായിരിക്കും . ഇതുകാരണം ചൂട് കൂടുതല്‍ ശക്തമായി അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലത്തിനിടെ, ചൂട് 50 ഡിഗ്രിവരെ ഉയര്‍ന്നേക്കാന്‍ ഇടയുണ്ടെന്നും ആളുകള്‍ ജാഗ്രതയിലിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.